Dead Body Found | മൂന്നാര്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി; കിട്ടിയത് അപകടം നടന്ന സ്ഥലത്തുനിന്നും 500 മീറ്റര്‍ താഴെ മണ്ണില്‍ പുതഞ്ഞ നിലയില്‍
Nov 13, 2022, 12:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മൂന്നാര്‍: (www.kvartha.com) കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് അശോകപുരം സ്വദേശി രൂപേഷി(40)ന്റെ മൃതദേഹം കണ്ടെത്തി. മൂന്നാര്‍ വട്ടവട റോഡിന് 500 മീറ്റര്‍ താഴെ നിന്ന് മണ്ണില്‍ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത കനത്ത മഴയിലാണ് വടകരയില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പെട്ടത്. കുണ്ടളക്ക് സമീപം പുതുക്കുടിയിലാണ് മണ്ണിടിച്ചിലും മലവെള്ളപാച്ചിലുമുണ്ടായത്. വിനോദ സഞ്ചാരികളെത്തിയ ട്രാവലറിന് മുകളിലേയ്ക്കാണ് മണ്ണിടിഞ്ഞ് വീണത്. അപകടത്തില്‍ രൂപേഷിനെ കാണാതാവുകയായിരുന്നു.
തുടര്‍ന്ന് കാണാതായ വ്യക്തിക്കായി തിരച്ചില്‍ തുടര്‍ന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ താത്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് നിര്‍ത്തിവെച്ച തിരച്ചില്‍ രാവിലെ ഏഴ് മണിയോടെ പുനഃരാരംഭിയ്കുകയായിരുന്നു. വെള്ളം ഒഴുകി പോയ മേഖലയില്‍ റോഡിന് താഴ്ഭാഗത്തായാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നാര്‍ എല്ലപെട്ടിയിലും മണ്ണിടിച്ചിലുണ്ടായി ശനിയാഴ്ച ഗതാഗതം തടസപ്പെട്ടിരുന്നു.
Keywords: News,Kerala,State,Munnar,Accident,Missing,Dead Body,Death,Rain,Landslide,Top-Headlines, Munnar landslide; Kozhikode native's dead body found
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

