Car Drowned | മട്ടന്നൂരിൽ റോഡിലുടെ സഞ്ചരിക്കുകയായിരുന്ന കാർ തോട്ടിലെ വെള്ളത്തിൽ മുങ്ങിത്താണു
മട്ടന്നൂർ: (KVARTHA) ബംഗ്ളൂരിൽ നിന്നും വരികയായിരുന്ന സംഘം സഞ്ചരിച്ച കാർ വെള്ളക്കെട്ടിൽ മുങ്ങി. വ്യാഴാഴ്ച്ച പുലർച്ചെ ആറുമണിയോടെ വെളിയമ്പ്രകൊട്ടാരത്തിലായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന രണ്ടു പേർ അത്ഭുതകരമായി രക്ഷപെട്ടു.
കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് കൊട്ടാരം-പെരിയത്തിൽ റോഡ് കഴിഞ്ഞ ദിവസം അടിച്ചിട്ടിരുന്നു തോട് നിറഞ്ഞു കവിഞ്ഞതിനെ തുടർന്നാണ് റോഡ് വെള്ളത്തിലായത്. ഇതോടെ റോഡ് അടച്ചിടുകയായിരുന്നു. ഇതറിയാതെ പെരിയത്തിൽ നിന്നും വന്ന കാർ വെള്ളത്തിലൂടെ കൊട്ടാരം ഭാഗത്ത് വരുന്നതിനിടെ കാറിൻ്റെ ഭൂരിഭാഗവും വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഇതോടെ കാറിലുണ്ടായിരുന്ന രണ്ടു പേർ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു.
ബംഗ്ളൂരിൽ നിന്നും കൊട്ടാരത്തിലേക്ക് വരികയായിരുന്നു കാർ. കനത്ത വെള്ളമൊഴുക്കിൽ കാർ ഒഴുകി പോകുന്നതിന് മുൻപ് രാവിലെ ഒൻപതു മണിക്ക് നാട്ടുകാരുടെ സഹായത്തോടെ വെള്ളത്തിൽ നിന്നും പുറത്തെടുത്തു. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് വ്യാപകമായി വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയിരുന്നു.