കാലവര്‍ഷം ജൂണ്‍ അഞ്ചിനെത്തും

 


കാലവര്‍ഷം ജൂണ്‍ അഞ്ചിനെത്തും
തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ ജൂണ്‍ അഞ്ചിനെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്ര അധികൃതര്‍ അറിയിച്ചു. നേരത്തെ ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷമെത്തുമെന്നായിരുന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ആന്‍ഡമാന്‍ തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം കാറ്റിന്റെ സഹായത്തോടെ കേരളാ തീരത്തേക്ക് ജൂണ്‍ അഞ്ചിന് കടക്കുമെന്നും കനത്ത മഴ ലഭിക്കുമെന്നും അധികൃതര്‍ വിലയിരുത്തുന്നു. ഇത്തവണ സാധാരണ നിലയിലുള്ള കാലവര്‍ഷം ലഭിക്കുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് ഇതിനകം തന്നെ കാലവര്‍ഷത്തിന് മുന്നോടിയായുള്ള വേനല്‍ മഴ കാര്യമായി തന്നെ ലഭിച്ചിരുന്നു. കാറ്റിന്റെ വേഗതയുടെ ഏറ്റകുറച്ചിലാണ് കാലവര്‍ഷം അല്‍പ്പം വൈകാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ കാലവര്‍ഷം ആരംഭിച്ചിരുന്നു. മികച്ച മഴയാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. വൃഷ്ടി പ്രദേശങ്ങളില്‍ വേനല്‍ മഴ ലഭിച്ചതിനാലും ഉപഭോഗം കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതിനാലും അരമണിക്കൂര്‍ ലോഡ്‌ഷെഡ്ഡിങ് സംസ്ഥാനത്ത് പിന്‍വലിച്ചിരുന്നു. കേന്ദ്ര വൈദ്യുതി പുളില്‍ നിന്നും പ്രതീക്ഷിച്ചതിലും കൂടുതല്‍ വൈദ്യൂതി ലഭിച്ചതും ലോഡ്‌ഷെഡ്ഡ് പറഞ്ഞതിലും ഒരാഴ്ച മുമ്പ് തന്നെ ഒഴിവാക്കാന്‍ സഹായകരമായി.

Keywords:  Kerala, Thiruvananthapuram, Rain


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia