അമിത വേഗതയിലെത്തിയ വാഹനം മഴ പെയ്ത് നനഞ്ഞ റോഡില്‍ സഡന്‍ ബ്രേക്കിട്ടു, ഒന്ന് വട്ടംകറങ്ങി തെന്നിയ ജീപ്പ് കവര്‍ന്നത് വഴിയാത്രികന്റെ ജീവന്! ഞെട്ടിപ്പിക്കുന്ന വീഡിയോ
Jul 7, 2020, 16:20 IST
ADVERTISEMENT
എറണാകുളം: (www.kvartha.com 07.07.2020) മഴ വന്ന് നനഞ്ഞ റോഡില്‍ അമിത വേഗതയിലെത്തിയ വാഹനത്തിലെ ഡ്രൈവറുടെ അനാസ്ഥ കാരണം പൊലിഞ്ഞത് ഒരു പാവം വഴിയാത്രകന്റെ ജീവന്. അങ്കമാലി അത്താണിയില്‍ കഴിഞ്ഞദിവസം നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
മഴ പെയ്ത് നനഞ്ഞു കിടക്കുന്ന റോഡില്‍ നിയന്ത്രണം വിട്ട വാഹനം വഴിയരികിലൂടെ നടന്നുപോകുന്നയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അമിത വേഗത്തിലെത്തിയ വാഹനം മഴയത്ത് തെന്നി നീങ്ങി കാല്‍നട യാത്രികന്റെ മേലേക്ക് പാഞ്ഞുകയറുന്നതാണ് വീഡിയോയില്‍.
അങ്കമാലി ഭാഗത്തു നിന്നു വരികയായിരുന്ന ജീപ്പ് അത്താണി എസ്എന്‍ഡിപി ഓഫിസിനു മുന്പിലെ വളവില്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം തെറ്റി റോഡില്‍ വട്ടം കറങ്ങി റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ആളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ കാല്നടയാത്രികന് ജീവന് നഷ്ടമായി. റോഡില്‍ വട്ടം കറങ്ങിയ വാഹനം യാത്രികനെ ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തെ കുറ്റിക്കാട്ടിലേക്ക് പാഞ്ഞുകയറുന്നത് വീഡിയോയില്‍ വ്യക്തമാണ്.
Keywords: News, Kerala, Ernakulam, Road, Vehicles, Accident, Passenger, Death, Video, Rain, Man died in accident due to jeep driver apply sudden break on wet road
മഴ പെയ്ത് നനഞ്ഞു കിടക്കുന്ന റോഡില്‍ നിയന്ത്രണം വിട്ട വാഹനം വഴിയരികിലൂടെ നടന്നുപോകുന്നയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അമിത വേഗത്തിലെത്തിയ വാഹനം മഴയത്ത് തെന്നി നീങ്ങി കാല്‍നട യാത്രികന്റെ മേലേക്ക് പാഞ്ഞുകയറുന്നതാണ് വീഡിയോയില്‍.
അങ്കമാലി ഭാഗത്തു നിന്നു വരികയായിരുന്ന ജീപ്പ് അത്താണി എസ്എന്‍ഡിപി ഓഫിസിനു മുന്പിലെ വളവില്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം തെറ്റി റോഡില്‍ വട്ടം കറങ്ങി റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ആളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ കാല്നടയാത്രികന് ജീവന് നഷ്ടമായി. റോഡില്‍ വട്ടം കറങ്ങിയ വാഹനം യാത്രികനെ ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തെ കുറ്റിക്കാട്ടിലേക്ക് പാഞ്ഞുകയറുന്നത് വീഡിയോയില്‍ വ്യക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

