മഹാരാഷ്ട്രയില്‍ ഡാം തകരാന്‍ കാരണം ഞണ്ടുകളെന്ന് ജലസേചന മന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 05.07.2019) മഹാരാഷ്ട്രയില്‍ ഡാം തകരാന്‍ കാരണം ഞണ്ടുകളെന്ന് മന്ത്രിയുടെ കണ്ടെത്തല്‍. മഹാരാഷ്ട്രയിലെ തിവാരി അണക്കെട്ട് തകര്‍ന്ന് 18 പേര്‍ മരിച്ചതിന് പിന്നാലെയാണ് വിചിത്രമായ വിശദീകരണവുമായി ജലസേചന മന്ത്രി തനാജി സാവന്ത് രംഗത്തെത്തിയത്.

അണക്കെട്ടിന് ചുറ്റും ഒരുപാട് ഞണ്ടുകളുണ്ടെന്നും അവ കാരണമാണ് അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടായതെന്നുമുള്ള വിചിത്ര വാദമാണ് ശിവസേനയുടെ മന്ത്രിയായ സാവന്ത് ഉന്നയിച്ചത്. 2004ല്‍ പണിത അണക്കെട്ടില്‍ ഇതുവരെ ചോര്‍ച്ചുകളൊന്നുമുണ്ടായിരുന്നില്ലെന്നും ഞണ്ടുകള്‍ കൂട്ടമായി ഇങ്ങോട്ട് വന്നതോടെ ചോര്‍ച്ച ആരംഭിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിയുടെ വിചിത്ര പ്രസ്താവനയ്ക്ക് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ മന്ത്രി അത് പിന്‍വലിച്ച് മാപ്പ് പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയില്‍ ഡാം തകരാന്‍ കാരണം ഞണ്ടുകളെന്ന് ജലസേചന മന്ത്രി


Keywords:  India, National, News, Mumbai, Dam, Rain, Flood, Minister, Maharashtra Minister Blames Crabs For Dam Burst That Killed 18 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia