Tsunami Alert | ന്യൂ കാലിഡോനിയയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
May 19, 2023, 12:20 IST
ഓസ്‌ട്രേലിയ: (www.kvartha.com) ന്യൂ കാലിഡോനിയയിലെ ലോയലിറ്റി ദ്വീപിന് തെക്കു-കിഴക്ക് സമീപമുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. ന്യൂ കാലിഡോനിയ, ഫിജി, വാന്യുറ്റു എന്നീ പ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ലോയലിറ്റി ദ്വീപിന് സമീപം റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. ഇതിന്റെ പ്രകമ്പനം 10 കിലോമീറ്റര്‍ (6.21 മൈല്‍) ദൂരത്തോളം വ്യാപിച്ചതായാണ് യുനൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജികല്‍ സര്‍വേ(യുഎസ്ജിഎസ്)യുടെ റിപോര്‍ട്.
യുഎസ് നാഷനല്‍ സുനാമി മുന്നറിയിപ്പ് കേന്ദ്രം അനുസരിച്ച്, വാന്യുറ്റുവിന്റെ ചില തീരങ്ങളില്‍ 1 മീറ്റര്‍ വരെ ഉയരുന്ന സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ട്. ഫിജി, കിരിബാതി, ന്യൂസിലന്‍ഡിലെ വിദൂര കെര്‍മഡെക് ദ്വീപുകള്‍ എന്നിവിടങ്ങളില്‍ 0.3 മീറ്ററില്‍ താഴെയുള്ള ചെറിയ തിരമാലകള്‍ പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കി.
അതേസമയം, ഹവായിക്ക് നിലവില്‍ സുനാമി ഭീഷണിയില്ലെന്ന് ഹവായ് എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി ട്വീറ്റ് ചെയ്തു. ഭൂകമ്പം 'ന്യൂസിലാന്‍ഡിന് എന്തെങ്കിലും സുനാമി ഭീഷണി ഉയര്‍ത്തുന്നുണ്ടോ' എന്ന് വിലയിരുത്തുകയാണെന്ന് ന്യൂസിലന്‍ഡിന്റെ നാഷനല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി ട്വീറ്റ് ചെയ്തു.
Keywords: News, World-News, World, Weather-News, Weather, Tsunami-Warning, Earth-Quake, New-Caledonia, South-Pacific, Magnitude 7.7 quake off New Caledonia triggers tsunami warning in South Pacific.Pacific Tsunami Warning Center issues tsunami alert for Vanuatu, New Caledonia and Fiji after 7.7 quake. No threat to other regions pic.twitter.com/joDSUeVMpQ
— BNO News (@BNONews) May 19, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.