Inspected | കണ്ണൂര്‍ മെഡികല്‍ കോളജിലെ വികസന പ്രവൃത്തികള്‍ എം വിജിന് എം എല്‍ എ പരിശോധിച്ചു
Jan 30, 2023, 21:34 IST
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ മെഡികല്‍ കോളജില്‍ സര്‍കാര്‍ പ്രഖ്യാപിച്ച വികസന പ്രവൃത്തികള്‍ കല്യാശേരി എം എല്‍ എ എം വിജിന് വിലയിരുത്തി. പ്രവര്‍ത്തി അവസാന ഘട്ടത്തിലെത്തിയ റോഡ് വികസനമാണ് എം എല്‍ എയുടെ നേതൃത്വത്തില്‍ പരിശോധിച്ചത്. പ്രിന്‍സിപല്‍ ഡോ എസ് പ്രതാപ്, ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ്, കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലെ കിഫ്ബി പ്രവൃത്തികളുടെ നോഡല്‍ ഓഫീസര്‍ ഡോ വിമല്‍ റോഹന്‍, ഒബ്രോയ് ബില്‍ഡ് ടെക് വൈസ് ചെയര്മാന് അപ്രേഷ് ബാനര്‍ജി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
രണ്ട് ലെയറായാണ് റോഡ് ടാറിംഗ് നടത്തിവരുന്നത്. ബിറ്റുമിനസ് മെകാഡം താറിംഗ് ആദ്യം ചെയ്തശേഷം രണ്ടാം ഘട്ടത്തില്‍ ബിറ്റുമിന്‍ കോണ്‍ഗ്രീറ്റ് രീതിയും നടപ്പാക്കിയാണ് റോഡ് പുതുക്കിപ്പണിയുന്നത്. അടുത്തദിവസത്തോടെ മെഡികല്‍ കോളജിന് മുന്നിലെ റോഡുപണി പൂര്‍ത്തിയാവും.
മഴക്കാലത്ത് വെള്ളം ഒഴുകിപ്പോവാന്‍ ഓവുചാലും പുതുതായി പണിതുവരികയാണ്. മാത്രമല്ല, റോഡിന്റെ അരികില്‍ നടപ്പാതയ്ക്കൊപ്പം പൂന്തോട്ടവും വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് എം വിജിന് എംഎല്‍എ അറിയിച്ചു.
മെഡികല്‍ കോളജ് കെട്ടിടത്തിന്റെ പെയിന്റിംഗ് പ്രവൃത്തികള്‍ സമീപ ദിവസങ്ങളില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കുമെന്നും ആശുപത്രിയിലെ വാര്‍ഡ് നവീകരണ പ്രവൃത്തികളും ടോയ്ലറ്റുകള് പുതുക്കിപണിയുന്ന പ്രവര്‍ത്തികളും ഓരോ നിലകളിലായി പൂര്‍ത്തിയാക്കി വരികയാണെന്നും, പരമാവധി വേഗത്തില്‍ പണി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും എം വിജിന് എംഎല് എ അറിയിച്ചു.

Keywords: M Vigin MLA inspected development works of Kannur Medical College, Kannur, News, Medical College, Rain, Inspection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.