Low Pressure Over Odisha | ഒഡിഷ തീരത്തിന് മുകളിലായി ന്യൂനമര്‍ദം: കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായതും ഒറ്റപ്പെട്ടതുമായ ശക്തമായ മഴക്കും സാധ്യത
Jul 12, 2022, 16:06 IST
കൊച്ചി: (www.kvartha.com) മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. തെക്കന്‍ ഗുജറാത് തീരം മുതല്‍ വടക്കന്‍ കര്‍ണാടക തീരം വരെ ന്യൂന മര്‍ദ പാത്തി നിലനില്‍ക്കുന്നു.
ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായതും ഒറ്റപ്പെട്ടതുമായ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരളത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ മഴ തുടരുകയാണ്. വടക്കന്‍ ജില്ലകളിലാണ് മഴ വ്യാപകം.
Keywords: Low Pressure Over Odisha, Heavy Rainfall Predicted In Many Places, Kochi, Rain, News, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.