Weather | ബംഗാള്‍ ഉള്‍കടലില്‍ ന്യൂന മര്‍ദ സാധ്യത; കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്; സംസ്ഥാനത്തെ 9 ജില്ലകളില്‍ മഞ്ഞ ജാഗ്രത
Oct 15, 2022, 16:58 IST
തിരുവനന്തപുരം: (www.kvartha.com) കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഒക്ടോബര്‍ 18 ഓടെ വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇതിന്റെ ഭാഗമായി മഴ ലഭിക്കുമെന്നുമാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്.
ഈ ചക്രവാതചുഴി, വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒക്ടോബര്‍ 20 ഓടെ വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ എത്തിചേര്‍ന്ന് ന്യൂന മര്‍ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഇതിന്റെ ഫലമായി കേരളത്തില്‍ ഒക്ടോബര്‍ 15 മുതല്‍ 19 വരെയാണ് വ്യാപകമായ മഴ ലഭിക്കാന്‍ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും ഇടിക്കും മിന്നലിനും സാധ്യതയുണ്ട്.
ഒക്ടോബര്‍ 17,18 തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ശനിയാഴ്ച (ഒക്ടോബര്‍ 15) മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഞായറാഴ്ച (ഒക്ടോബര്‍ 16) മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ പാലക്കാട് മാത്രമാണ് ഞായറാഴ്ച മഞ്ഞ ജാഗ്രതയുള്ളത്.
തിങ്കള്‍, ചൊവ്വ (ഒക്ടോബര്‍ 17, 18) ദിവസങ്ങളില്‍ കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള 12 ജില്ലകളില്‍ മഞ്ഞ ജാഗ്രതയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ ജാഗ്രത.
ബുധനാഴ്ച (ഒക്ടോബര്‍ 19) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മഞ്ഞ ജാഗ്രത.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.