Warning | ന്യൂനമര്‍ദം: ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മീന്‍ പിടുത്തതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) മീന്‍ പിടുത്തതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. വെള്ളിയാഴ്ച ഗള്‍ഫ് ഓഫ് മന്നാര്‍, കന്യകുമാരി തീരം, തെക്കന്‍ തമിഴ്‌നാട് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും സാധ്യത. 
Aster mims 04/11/2022

ശനിയാഴ്ച കന്യാകുമാരി തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി.

Warning | ന്യൂനമര്‍ദം: ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മീന്‍ പിടുത്തതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം


ഈ സാഹചര്യത്തില്‍ മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ മീന്‍ പിടുത്തത്തിന് പോകരുതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍ പിടുത്തത്തിന് തടസമില്ലെന്നും അറിയിപ്പില്‍ പറയുന്നു. 

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദം ശക്തികൂടിയ ന്യൂനമര്‍ദമായി ദുര്‍ബലപ്പെട്ട്, മന്നാര്‍ കടലിടുക്കില്‍ പ്രവേശിച്ചു. തുടര്‍ന്ന് തെക്ക് -പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി വീണ്ടും ദുര്‍ബലപ്പെടാനാണ് സാധ്യത. ഇതിന്റെ സ്വാധീനഫലത്താല്‍ സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ഒറ്റപ്പെട്ട സാധാരണ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് അറിയിച്ചു.

Keywords: News,Kerala,State,Thiruvananthapuram,Fishermen,Weather,Rain,Alerts,Top-Headlines,Latest-News, Low Pressure: Chance of strong winds and bad weather; Warning to fishermen
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script