ഒഡീഷയില്‍ ഇടിമിന്നലേറ്റ് 17 മരണം

 


ADVERTISEMENT

ഭുവനേശ്വര്‍: (www.kvartha.com 02.06.2016) ഒഡീഷയില്‍ ഇടിമിന്നലേറ്റ് 17 മരണം. ഒന്‍പതോളം പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് കനത്ത മഴയ്‌ക്കൊപ്പം എത്തിയ ശക്തമായ ഇടിമിന്നലില്‍ 21ഓളം കന്നുകാലികളും ചത്തു. സംസ്ഥാനത്തിന്റെ തെക്കന്‍, തീര മേഖലകളിലാണ് മിന്നല്‍ ഏറ്റവും കൂടുതല്‍ നാശംവിതച്ചത്.

ഒഡീഷയിലെ കേന്ദ്രപാഡ, ഭാന്ദ്രക്, ഗഞ്ജാം, ഖുര്‍ദ, മയൂര്‍ഭഞ്ജ് ജില്ലകളിലാണ് ജീവഹാനി
ഒഡീഷയില്‍ ഇടിമിന്നലേറ്റ് 17 മരണം
റിപ്പോര്‍ട്ട് ചെയ്തത്. മരിച്ചവരില്‍ ഭൂരിഭാഗവും തുറസായ സ്ഥലങ്ങളിലും മരത്തിന്റെ ചുവട്ടിലും നിന്നവരാണ് . ഇതോടെ ഒരു മാസത്തിനിടെ സംസ്ഥാനത്ത് ഇടിമിന്നലേറ്റു മരിച്ചവരുടെ എണ്ണം 25 ആയി.

മേയ് ഒന്നിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴു പേര്‍ മിന്നലേറ്റു മരിച്ചിരുന്നു. ഈവര്‍ഷം ഇടിമിന്നലേറ്റ് 85 പേര്‍ മരിച്ചതായി സ്‌പെഷല്‍ റിലീഫ് കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.

Also Read:
കുണിയയില്‍ ലോറിയും ടവേരയും കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം

Keywords:  Lightning kills 17 people across Odisha, Injured, Rain, Report, Office, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia