Landslides | കണ്ണൂരിലും കോഴിക്കോട്ടും ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും; ബസുകളും ചരക്ക് വാഹനങ്ങളും അടക്കം കുടുങ്ങിക്കിടക്കുന്നു
Aug 27, 2022, 16:59 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുന്നു. കണ്ണൂരിലും കോഴിക്കോട്ടും ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും. മാനന്തവാടി-നെടുംപൊയില്‍ റോഡില്‍ സെമിനാരി വില്ലയ്ക്കടുത്ത് വീണ്ടും ഉരുള്‍പൊട്ടലും വ്യാപകമായ മണ്ണിടിച്ചിലും ഉണ്ടായി.
ഈ ഭാഗത്ത് ഉരുള്‍ പൊട്ടി മൂന്നുപേര്‍ മരിച്ചതിനാല്‍ പ്രദേശവാസികള്‍ ജാഗ്രതയിലാണ്. മലവെള്ളപ്പാച്ചില്‍ ശക്തമായ കോഴിക്കോട് വിലങ്ങാട് വനമേഖലയിലും ഉരുള്‍പൊട്ടിയതായി സംശയിക്കുന്നു. പാനോം വനമേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായെന്ന് സംശയിക്കപ്പെടുന്നത്. വാണിമേല്‍ പുഴയില്‍ മലവെള്ള പാച്ചില്‍ ശക്തമാണ്. വിലങ്ങാട് ടൗണില്‍ പലയിടത്തും വെള്ളം കയറി.
Keywords: Landslides in Kannur and Kozhikode, Kannur, Kozhikode, Rain, Auto & Vehicles, Trending, Kerala, News.
ഇതോടെ പാതയുടെ ഭാഗങ്ങളില്‍ ബസുകളും ചരക്ക് വാഹനങ്ങളും ഉള്‍പെടെ നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. നിലവില്‍ ഇതുവഴി വാഹനങ്ങള്‍ കടത്തിവിടുന്നില്ല. മാനന്തവാടി കൂത്തുപറമ്പ് ചുരം പാതയില്‍ മലവെള്ളപ്പാച്ചില്‍ ശക്തമാണ്. ആഗസ്റ്റ് ആദ്യവാരം പാതയില്‍ പലയിടത്തും ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് ആഴ്ചകളോളം ഗതാഗതം തടസപ്പെട്ടിരുന്നു.
ഈ ഭാഗത്ത് ഉരുള്‍ പൊട്ടി മൂന്നുപേര്‍ മരിച്ചതിനാല്‍ പ്രദേശവാസികള്‍ ജാഗ്രതയിലാണ്. മലവെള്ളപ്പാച്ചില്‍ ശക്തമായ കോഴിക്കോട് വിലങ്ങാട് വനമേഖലയിലും ഉരുള്‍പൊട്ടിയതായി സംശയിക്കുന്നു. പാനോം വനമേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായെന്ന് സംശയിക്കപ്പെടുന്നത്. വാണിമേല്‍ പുഴയില്‍ മലവെള്ള പാച്ചില്‍ ശക്തമാണ്. വിലങ്ങാട് ടൗണില്‍ പലയിടത്തും വെള്ളം കയറി.
Keywords: Landslides in Kannur and Kozhikode, Kannur, Kozhikode, Rain, Auto & Vehicles, Trending, Kerala, News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

