Landslide | കണ്ണൂരില്‍ നെടുംപൊയില്‍ - മാനന്തവാടി റോഡില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. നെടുംപൊയില്‍ - മാനന്തവാടി റോഡിലാണ് ഉരുള്‍പൊട്ടിയത്. ഇതോടെ പ്രദേശവാസികള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. താഴെവെള്ളറ കോളനിവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സ്ഥലത്ത് രണ്ടു പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. മാനന്തവാടി ചുരം റോഡില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.
Aster_MIMS

Landslide | കണ്ണൂരില്‍ നെടുംപൊയില്‍ - മാനന്തവാടി റോഡില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

കാഞ്ഞിരപ്പുഴയില്‍ വെള്ളം ശക്തിയായി ഉയരുന്നുണ്ട്. താഴെ വെള്ളറയിലും വെള്ളം കയറുന്നുണ്ട്. തുടര്‍ചയായ രണ്ടാം ദിവസമാണ് കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ നെടുപൊയിലിലും കോഴിക്കോട് വിലങ്ങാട്ടിലും വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയിരുന്നു. മലവെള്ളം കുത്തിയൊലിച്ച് എത്തിയതോടെ വിലങ്ങാട് പാലം പൂര്‍ണമായും വെള്ളത്തിനടിയിലായി.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീ തീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

വെള്ളറയില്‍ ആഗസ്റ്റ് ഒന്നിന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നു പേര്‍ മരിച്ചിരുന്നു. വെള്ളറയിലെ രാജേഷ്, താഴെ വെള്ളറ കോളനിയിലെ ചന്ദ്രന്‍, രണ്ടര വയസുകാരി നുമാ തസ്ലിന്‍ എന്നിവരാണ് മരിച്ചത്. ദുരിതാശ്വാസ കാംപുകളില്‍ നിന്ന് വീട്ടിലേക്ക് എത്തിയതിനിടെയുണ്ടായ ഉരുള്‍പൊട്ടലാണ് മൂവരുടെയും ജീവന്‍ കവര്‍ന്നത്.

Keywords:  Landslide suspected again in Kannur, Alert Issued, Kannur, News, Flood, Warning, Protection, Rain, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia