മഴയിൽ ഭാഗികമായി മുങ്ങിയ വിളക്ക് തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 11 വയസുകാരൻ മരിച്ചു

 


ADVERTISEMENT

കൊൽകത: (www.kvartha.com) ഭാഗികമായി മുങ്ങിയ വിളക്ക് തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 11 വയസുകാരൻ മരിച്ചു. കൊൽകതയിലെ ഹരിദേവ്പൂർ മേഖലയിൽ നടന്ന സംഭവത്തിൽ നിതീഷ് യാദവ് എന്ന കുട്ടിയാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് പ്രദേശത്ത് മഴ പെയ്തതിനെ തുടർന്നുണ്ടായ വെള്ളെക്കെട്ടിനെ തുടർന്നാണ് ആറാം ക്ലാസ് വിദ്യാർഥി മരിക്കാനിടയായതെന്ന് പൊലീസ് അറിയിച്ചു.
                     
മഴയിൽ ഭാഗികമായി മുങ്ങിയ വിളക്ക് തൂണിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 11 വയസുകാരൻ മരിച്ചു

കുട്ടി രാത്രി ഏഴ് മണിയോടെ പ്രദേശത്തുകൂടി നടക്കുകയായിരുന്നു. ഭാഗികമായി മുങ്ങിയ തൂണിൽ അബദ്ധത്തിൽ സ്പർശിച്ച നിതീഷ് ഉടൻ നിലത്തു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർ കുട്ടിയെ ഉടൻ തന്നെ വിദ്യാസാഗർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

Keywords: Kolkata: 11-year-old boy electrocuted to death by partially submerged lamp post, National, News, Top-Headlines, Kolkata, Electrocuted, Dead, Boy, Rain, Police, Hospital.

< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia