Rain | സഊദിയില്‍ മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് സല്മാന് രാജാവ്
Nov 15, 2022, 16:48 IST
ADVERTISEMENT
റിയാദ്: (www.kvartha.com) സഊദി അറേബ്യയില്‍ മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ സല്മാന് രാജാവിന്റെ ആഹ്വാനം. വ്യാഴാഴ്ച രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ഉള്ളവര്‍ മഴയ്ക്ക് വേണ്ടി നിസ്കരിക്കാനും പ്രാര്‍ഥിക്കാനും സല്മാന് രാജാവ് ആഹ്വാനം ചെയ്തതായി സഊദി പ്രസ് ഏജന്‍സി റിപോര്‍ട് ചെയ്തു.
എല്ലാ വിശ്വാസികളും പാപങ്ങളില്‍ പശ്ചാത്തപിക്കുകയും ദിക്റുകളും പ്രാര്‍ഥനകളും ദാനധര്‍മ്മങ്ങളും വര്‍ധിപ്പിക്കുകയും പ്രവാചക ചര്യക്കനുസരിച്ച് ജീവിതം കെട്ടിപ്പടുക്കുകയും വേണം. അല്ലാഹുവിന്റെ കാരുണ്യം നാടിനും ജനതയ്ക്കും വര്‍ഷിക്കട്ടെയെന്നും തിങ്കളാഴ്ച സഊദി റോയല്‍ കോര്‍ട് പുറത്തിറക്കിയ രാജാവിന്റെ ആഹ്വാനത്തില്‍ പറഞ്ഞു.
Keywords: News,World,international,Riyadh,Saudi Arabia,Gulf,Top-Headlines, Rain,Religion, King Salman calls for rain-seeking prayers
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

