Rain | സഊദിയില്‍ മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് സല്‍മാന്‍ രാജാവ്

 



റിയാദ്: (www.kvartha.com) സഊദി അറേബ്യയില്‍ മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ സല്‍മാന്‍ രാജാവിന്റെ ആഹ്വാനം. വ്യാഴാഴ്ച രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ഉള്ളവര്‍ മഴയ്ക്ക് വേണ്ടി നിസ്‌കരിക്കാനും പ്രാര്‍ഥിക്കാനും സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്തതായി സഊദി പ്രസ് ഏജന്‍സി റിപോര്‍ട് ചെയ്തു.

Rain | സഊദിയില്‍ മഴയ്ക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് സല്‍മാന്‍ രാജാവ്


എല്ലാ വിശ്വാസികളും പാപങ്ങളില്‍ പശ്ചാത്തപിക്കുകയും ദിക്റുകളും പ്രാര്‍ഥനകളും ദാനധര്‍മ്മങ്ങളും വര്‍ധിപ്പിക്കുകയും പ്രവാചക ചര്യക്കനുസരിച്ച് ജീവിതം കെട്ടിപ്പടുക്കുകയും വേണം. അല്ലാഹുവിന്റെ കാരുണ്യം നാടിനും ജനതയ്ക്കും വര്‍ഷിക്കട്ടെയെന്നും തിങ്കളാഴ്ച സഊദി റോയല്‍ കോര്‍ട് പുറത്തിറക്കിയ രാജാവിന്റെ ആഹ്വാനത്തില്‍ പറഞ്ഞു.

Keywords: News,World,international,Riyadh,Saudi Arabia,Gulf,Top-Headlines, Rain,Religion, King Salman calls for rain-seeking prayers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia