Weather Report | ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ തിങ്കളാഴ്ചവരെ വ്യാപക മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥാ വകുപ്പ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദത്തെ തുടര്‍ന്ന് കേരളത്തില്‍ ശനിയാഴ്ച മുതല്‍ തിങ്കളാഴ്ചവരെ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. 
Aster mims 04/11/2022

Weather Report | ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ തിങ്കളാഴ്ചവരെ വ്യാപക മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥാ വകുപ്പ്


നവംബര്‍ 12 വരെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് തമിഴ്‌നാട് - പുതുച്ചേരി തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും ഈ സാഹചര്യത്തില്‍ കേരളത്തില്‍ മഴ ശക്തമാക്കിയേക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇതിന്റെ ഫലമായി കേരളത്തില്‍ നവംബര്‍ 12, 13, 14 തീയതികളില്‍ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. 

നിലവില്‍ രണ്ട് ദിവസങ്ങളില്‍ കേരളത്തിലെ എട്ട് ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords: News,Kerala,State,Thiruvananthapuram,Rain,Weather,Top-Headlines,Alerts, Kerala: Two days heavy rain chance
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia