Heavy rains | കേരളത്തില്‍ തുലാവര്‍ഷം എത്തിയതിന് പിന്നാലെ കൊച്ചി നഗരത്തില്‍ കനത്ത മഴ; എംജി റോഡില്‍ കടകളില്‍ ഉള്‍പെടെ വെള്ളം കയറി, ഓടകള്‍ നിറഞ്ഞു കവിഞ്ഞു, ഗതാഗത തടസം രൂക്ഷം

 


ADVERTISEMENT

കൊച്ചി: (www.kvartha.com) കേരളത്തില്‍ തുലാവര്‍ഷം എത്തിയതിന് പിന്നാലെ കൊച്ചി നഗരത്തില്‍ കനത്ത മഴ. എംജി റോഡില്‍ കടകളില്‍ ഉള്‍പെടെ വെള്ളം കയറി. ഓടകള്‍ നിറഞ്ഞു കവിഞ്ഞ് റോഡില്‍ വെള്ളം മുട്ടിനൊപ്പം എത്തി. കടവന്ത്ര, പനമ്പള്ളി നഗര്‍ ഉള്‍പെടെയുള്ള സ്ഥലങ്ങളിലെ ഇടറോഡുകളിലും വെള്ളക്കെട്ടുണ്ടായി. ഈ പ്രദേശങ്ങളില്‍ ഗതാഗത തടസം രൂക്ഷമാണ്.
Aster_MIMS

Heavy rains | കേരളത്തില്‍ തുലാവര്‍ഷം എത്തിയതിന് പിന്നാലെ കൊച്ചി നഗരത്തില്‍ കനത്ത മഴ; എംജി റോഡില്‍ കടകളില്‍ ഉള്‍പെടെ വെള്ളം കയറി, ഓടകള്‍ നിറഞ്ഞു കവിഞ്ഞു, ഗതാഗത തടസം രൂക്ഷം

അടുത്ത മൂന്നു മണിക്കൂറില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം മുതല്‍ പാലക്കാട് വരെ ആറു ജില്ലകളില്‍ ഞായറാഴ്ച നിലവില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ തിങ്കളാഴ്ചയും മഴ മുന്നറിയിപ്പുണ്ട്.

മഴ മുന്നറിയിപ്പുള്ള ജില്ലകള്‍

ഒക്ടോബര്‍ 30: കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്

ഒക്ടോബര്‍ 31: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം

നവംബര്‍ 1: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

നവംബര്‍ 2: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം

Keywords: Kerala to receive heavy rains in next 5 days; Yellow alert in 6 districts today, Kochi, News, Rain, Warning, Declaration, Trending, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia