Kerala Rain | കേരളത്തില്‍ തുലാവര്‍ഷം 30 ന് എത്തും; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ മഞ്ഞ ജാഗ്രത

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) തുലാവര്‍ഷം ശനിയാഴ്ച തെക്കേ ഇന്‍ഡ്യന്‍ തീരത്തെത്തും. തമിഴ്നാട്ടിലാണ് ആദ്യം തുലാവര്‍ഷമെത്തുക. വടക്കന്‍ തമിഴ്‌നാട്ടിലാണ് മഴ കിട്ടി തുടങ്ങുക. കേരള തീരത്ത് ഞായറാഴ്ച തുലാവര്‍ഷമെത്തും.

Kerala Rain | കേരളത്തില്‍ തുലാവര്‍ഷം 30 ന് എത്തും; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ മഞ്ഞ ജാഗ്രത


ശനിയാഴ്ച സംസ്ഥാനത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ കിട്ടും. ഞായറാഴ്ച അഞ്ച് ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മഞ്ഞ ജാഗ്രത. കിഴക്കന്‍ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Aster_MIMS

അടുത്ത ദിവസം തെക്കന്‍ തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് കൂടുതല്‍ മഴയ്ക്ക് കാരണമായേക്കും. 

Keywords:  News,Kerala,State,Top-Headlines,Rain,Alerts,Tamilnadu, Weather, Thiruvananthapuram, Kerala Rain: Thulam begins tomorrow: Yellow alert in five districts 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia