Rain Alert on Onam | ഓണം വെള്ളത്തിലാകുമോ; ഉത്രാട ദിനം മുതല്‍ മഴ കനത്തേക്കാന്‍ സാധ്യത

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ഓണത്തിന് മഴ വെല്ലുവിളിയായേക്കുമെന്നാണ് സൂചന. ഉത്രാട ദിനം മുതല്‍ മഴ കനത്തേക്കാനാണ് സാധ്യത. ഉത്രാട ദിനമായ ഏഴാം തിയതി സംസ്ഥാനത്തെ 12 ജില്ലകളില്‍ മഴ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. 

തിങ്കളാഴ്ച മുതല്‍ മഴ കനക്കുമെന്ന് കാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച ആറ് ജില്ലകളിലും ചൊവ്വാള്ച 11 ജില്ലകളിലും മഞ്ഞ ജാഗ്രതയാണ്. തിങ്കളാഴ്ച മുതല്‍ രണ്ട് ദിവസം മീന്‍പിടുത്തത്തിന് വിലക്കും ഏര്‍പെടുത്തി.
Aster mims 04/11/2022

Rain Alert on Onam | ഓണം വെള്ളത്തിലാകുമോ; ഉത്രാട ദിനം മുതല്‍ മഴ കനത്തേക്കാന്‍ സാധ്യത


രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവധിക്കായി അടയ്ക്കുന്നതിന് മുന്നോടിയായി സ്‌കൂളുകളില്‍ വെള്ളിയാഴ്ച ഓണം ആഘോഷിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷത്തിന് വിപരീതമായി ഓണം വിപണിയും ഇത്തവണ സജീവമാണ്. വസ്ത്രാലയങ്ങളിലും ഖാദി, കൈത്തറി ഷോറൂമുകളിലും മേളകളിലും തിരക്ക് ദൃശ്യമാണ്. സ്‌കൂളുകളും കോളജുകളും ക്ലബുകളും സ്ഥാപനങ്ങളും ഓണാവേശത്തിലായതോടെ പൂ വിപണിക്കും ജീവന്‍ വച്ചു.

Keywords:  News,Kerala,State,Thiruvananthapuram,Rain,Onam,Top-Headlines, Kerala: Heavy rain alert on Onam days 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script