കാസർകോട്ട് കടൽക്ഷോഭവും മഴയും ശക്തമായി തുടരുന്നു; വീടിന്റെ മതിൽ ഇടിഞ്ഞു വീണ് അമ്മയ്ക്കും കുഞ്ഞിനും ഗുരുതര പരിക്ക്; നിരവധി വീടുകൾ കടലാക്രമണ ഭീഷണിയിൽ
May 15, 2021, 22:27 IST
കാസർകോട്: (www.kvartha.com 15.05.2021) ജില്ലയിൽ കടൽക്ഷോഭവും മഴയും ശക്തമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 85.666 മില്ലിമീറ്റര്‍ മഴയാണ് കാസർകോട്ട് ലഭിച്ചത്. എന്നാൽ എവിടെയും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ല. ബാര വില്ലേജില്‍ ബലക്കാട് പ്രദേശത്ത് സമീപത്തെ വീടിന്റെ മതില്‍ ഇടിഞ്ഞു വീണ് ഹഫീദ (30), മകള്‍ സഫ (മൂന്ന്) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരും കാസര്‍കോട് കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീട് 70 ശതമാനത്തോളം തകര്‍ന്നു. ഉപജീവനമാര്‍ഗമായ ഓടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ചേരങ്കൈയിൽ നാലു വീടുകളിൽ വെള്ളം കയറി. രണ്ടു വീടുകളിലെ കുടുംബങ്ങളെ മാറ്റി പാർപിച്ചു. 40 ഓളം വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. മഞ്ചേശ്വരം ഉപ്പള മുസോഡി കടപ്പുറത്ത് രണ്ട് വീട് പൂർണമായും തകർന്നു. മറ്റൊരു വീട് അപകടാവസ്ഥയിലാണ്. വീട്ടുകാർ വാടക വീട്ടിലേക്ക് മാറി. വെള്ളരിക്കുണ്ട് താലൂകിൽ ബളാൽ വിലേജിൽ ശക്തമായ മഴയിൽ രണ്ട് വീടുകൾ ഭാഗീകമായി തകർന്നു.
കടലാക്രമണം രൂക്ഷമായ വലിയപറമ്പ പഞ്ചായത്തിലെ തീരപ്രദേശങ്ങളിൽ എം രാജഗോപാലൻ എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി സജീവൻ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. ചെറുവത്തൂർ പഞ്ചായത്തിൽ ഓർക്കുളത്തും എംഎൽഎ സന്ദർശിച്ചു. തളങ്കര പടിഞ്ഞാറിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ, മുൻസിപൽ ചെയർമാൻ അഡ്വ. വി എം മുനീർ, സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ അബ്ബാസ് ബീഗം തുടങ്ങിയവരെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കേരള തീരത്ത് ടൗടെ ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂർണ വിലക്കേർപ്പെടുത്തി.
Keywords: Kasaragod, Kerala, News, Sea, Rain, Mother, Baby, Injured, Building Collapse, House, MLA, Kasargod Sea turbulence and heavy rains continue; Mother and baby seriously injured when wall collapses; Many homes are at risk.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.