SWISS-TOWER 24/07/2023

Ban extended | കണ്ണൂരില്‍ ക്വാറികളുടെ നിരോധനം 15വരെ വീണ്ടും നീട്ടി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ജില്ലയില്‍ ഉരുള്‍പൊട്ടലും കനത്തമഴയും കണക്കിലെടുത്ത് ഈമാസം ഏഴുവരെയുണ്ടായിരുന്ന ക്വാറികളുടെ നിരോധനം 15വരെ നീട്ടിയതായി കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ അറിയിച്ചു.
                    
Ban extended | കണ്ണൂരില്‍ ക്വാറികളുടെ നിരോധനം 15വരെ വീണ്ടും നീട്ടി

കണിച്ചാര്‍ പഞ്ചായതിലെ പൂളക്കുറ്റി, നിടുംപുറം ചാല്‍ എന്നിവടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് നീട്ടിവെച്ചത്. കണ്ണൂരിലെ മലയോരത്ത് പ്രവര്‍ത്തിക്കുന്ന അനധികൃത ക്വാറികള്‍ ഉരുള്‍പൊട്ടലിനു കാരണമാവുന്നുവെന്ന് നേരത്തെ പരാതിയുയര്‍ന്നിരുന്നു. പലയിടങ്ങളിലും പ്രദേശവാസികള്‍ കടുത്ത പ്രതിഷേധത്തിലാണ്.
Aster mims 04/11/2022

ശനിയാഴ്ച പാനൂരിലെ വാഴമലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഈസാഹചര്യത്തിലാണ് ജില്ലാഭരണകൂടം ക്വാറികള്‍ക്കെതിരെ നിലപാട് ശക്തമാക്കിയത്. നിരോധനക്കാലയളവ് കഴിഞ്ഞാല്‍ റവന്യൂവകുപ്പിന്റെ പരിശോധനയ്ക്കു ശേഷം മാത്രമേ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതില്‍ തീരുമാനവുകയുള്ളൂ. അതുവരെ ലൈസന്‍സ് മരവിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മന്ത്രി എം വി ഗോവിന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റി യോഗമാണ് ക്വാറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിക്കാന്‍തീരുമാനിച്ചത്.

Keywords:  Latest-News, Kerala, Kannur, Top-Headlines, District Collector, Ban, Minister, Rain, Kannur: Ban on quarries has been extended till the 15th.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia