ഉരുള്‍പൊട്ടല്‍: ജ്യോത്സനയുടെ മൃതദേഹം കണ്ടെത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഉരുള്‍പൊട്ടല്‍: ജ്യോത്സനയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: ആനക്കാംപൊയില്‍ ചെറുശേരിയില്‍ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഒഴുകിപ്പോയ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പടന്നമാക്കല്‍ ബിനുവിന്റെ മകള്‍ ജ്യോത്സനയുടെ (9) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ ഇരുവഞ്ഞിപ്പുഴയില്‍ കണ്ടെത്തിയത്. ജ്യോത്സനയുടെ മാതാപിതാക്കള്‍ പ്രകൃതിദുരന്തത്തില്‍ പരിക്കേറ്റ് പുല്ലൂരാംപാറ അല്‍ഫോന്‍സ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ജ്യോത്സനയുടെ കെണ്ടത്താനാവില്ല എന്ന ധാരണയില്‍ ഔദ്യോഗിക തിരച്ചില്‍ ബുധനാഴ്ച വൈകുന്നേരത്തോടെ അവസാനിപ്പിച്ചതായിരുന്നു. കുട്ടി അവസാനമായി ഒഴുകിപ്പോകുന്നത് കണ്ടിടത്ത് കുമിഞ്ഞു കൂടിയ പാറകളും മണ്ണും മറ്റുമൊക്കെ നീക്കിനോക്കിയെങ്കിലും മൃതദേഹം കണ്ടെത്താനായിരുന്നില്ല. വ്യാഴാഴ്ച കാലത്ത് നാട്ടുകാര്‍ വീണ്ടും തിരച്ചില്‍ നടത്തിയപ്പോഴാണ് ഇരുവഞ്ഞിപ്പുഴയില്‍ ജ്യോത്സനയുടെയുടെ മൃതദേഹം കണ്ടെത്തിയത്.

ഉരുള്‍പൊട്ടല്‍ 400 കര്‍ഷകരെ ബാധിച്ചു. 750 ഏക്കര്‍ കൃഷിഭൂമി ഒലിച്ചു പോയി. 10 കോടിയുടെ കൃഷിനാശമുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. 1500 തെങ്ങ്, 4000 കവുങ്ങ്, 7000 റബ്ബര്‍, 3000 കൊക്കോ, 500 ജാതി, 20000 വാഴ, 1000 കുരുമുളകു വള്ളികള്‍ എന്നിവ നശിച്ചുവെന്നാണ് സ്ഥലം സന്ദര്‍ശിച്ച കൃഷിവകുപ്പുദ്യോഗസ്ഥരുടെ വിലയിരുത്തല്‍. വൈദ്യുതി ബന്ധം പാടെ തകര്‍ന്നു. റോഡുകളും പാലങ്ങളും തകര്‍ന്നതിന്റെ നഷ്ടം വേറെയും. റോഡുകള്‍ തകര്‍ന്നതു മൂലം ഒരു കോടി രൂപയുടെ നാശം
ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്.

മന്ത്രി അടൂര്‍പ്രകാശ്, എം.പിമാരായ എം.ഐ.ഷാനവാസ്, എം.കെ.രാഘവന്‍, എം.എല്‍.എമാരായ സി.മോയിന്‍കുട്ടി, തോമസ് ഉണ്ണിയാടന്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളിയാഴ്ച ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

Keywords: Natural Calamity, Landslide, Jyothsna, Body Recovered
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia