T20 World Cup | ടി20 ലോകകപ്: ഇൻഡ്യയും പാകിസ്താനും തമ്മിലുള്ള മത്സരം റദ്ദാക്കേണ്ടി വരുമോ? മെൽബണിൽ മഴ വില്ലനാകാം! മത്സരം മുടങ്ങിയാൽ നിയമം ഇങ്ങനെ

 


മെൽബൺ: (www.kvartha.com) എട്ടാം ടി20 ലോകകപിന് ഓസ്‌ട്രേലിയയിൽ തുടക്കമായി. ആദ്യ റൗണ്ടിലെ മത്സരങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഒക്‌ടോബർ 22 മുതൽ സൂപർ-12 മത്സരങ്ങൾ നടക്കും, ഇൻഡ്യയും പാകിസ്‌താനും തമ്മിലുള്ള മഹത്തായ മത്സരം ഒക്ടോബർ 23 ന് പ്രശസ്തമായ മെൽബൺ ക്രികറ്റ് മൈതാനത്ത് നടക്കും. ഈ മത്സരത്തിനായി ഏറെ നാളായി ആരാധകർ കാത്തിരിക്കുന്നുണ്ടെങ്കിലും പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി ലഭിച്ചേക്കും. യഥാർഥത്തിൽ മത്സരത്തിന് മഴ ഭീഷണിയുണ്ട്.
  
T20 World Cup | ടി20 ലോകകപ്: ഇൻഡ്യയും പാകിസ്താനും തമ്മിലുള്ള മത്സരം റദ്ദാക്കേണ്ടി വരുമോ? മെൽബണിൽ മഴ വില്ലനാകാം! മത്സരം മുടങ്ങിയാൽ നിയമം ഇങ്ങനെ

ഞായറാഴ്ച മെൽബണിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്. ഈ മത്സരത്തിന്റെ എല്ലാ ടികറ്റുകളും ഇതിനോടകം വിറ്റുതീർന്നു. മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ആരാധകരുടെ ആശങ്ക വർധിച്ചിട്ടുണ്ട്. രാവിലെ 85 ശതമാനവും വൈകുന്നേരം 75 ശതമാനവും രാത്രി 76 ശതമാനവും മഴ പെയ്യാൻ സാധ്യതയുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ മെൽബണിലെ ചരിത്ര മൈതാനത്ത് മത്സരം കാണാൻ തയ്യാറായി നിൽക്കുന്ന ഒരു ലക്ഷത്തോളം പേരുടെ നെഞ്ചിടിപ്പേറാം.

കാലാവസ്ഥാ വെബ്‌സൈറ്റ് ആയ AccuWeather പ്രകാരം, മെൽബണിലെ താപനില പകൽ സമയത്ത് 23 °C ആയിരിക്കും. പ്രാദേശിക സമയം വൈകിട്ട് ഏഴിനാണ് മത്സരം. ഒക്‌ടോബർ 23-ന് മെൽബണിൽ പകൽ സമയത്ത് 35 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. അതേസമയം, രാത്രിയിൽ അതിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്ററായിരിക്കും.


മഴ മൂലം മത്സരം മുടങ്ങിയാലോ?

ആദ്യ റൗണ്ടിനും സൂപർ-12നുമായി ഐസിസി, മത്സരം ഉപേക്ഷിക്കപ്പെട്ടാൽ പകരം നടത്താൻ പ്രത്യേക ദിവസമൊന്നും നീക്കിവെച്ചിട്ടിട്ടില്ല. മഴ പെയ്താൽ ഓവറുകൾ കുറയ്ക്കാം. കുറഞ്ഞത് അഞ്ച്-അഞ്ച് ഓവറെങ്കിലും കളിക്കാൻ സാധ്യതയുണ്ട്. ഉപേക്ഷിച്ചാൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം നൽകും.


ടീം ലിസ്റ്റ്

ഇൻഡ്യ: രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി. സ്റ്റാൻഡ്‌ബൈ കളിക്കാർ: ശ്രേയസ് അയ്യർ, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ.

പാകിസ്താൻ: ബാബർ അസം (ക്യാപ്റ്റൻ), ഷദാബ് ഖാൻ, ആസിഫ് അലി, ഹൈദർ അലി, ഹാരിസ് റൗഫ്, ഇഫ്തിഖർ അഹമ്മദ്, ഖുശ്ദിൽ ഷാ, മുഹമ്മദ് ഹസ്നൈൻ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, ഷഹീൻ ഷാ അഫ്രീദി, ഷാൻ മസൂദ് ഫഖർ ജാം.

Keywords:   Australia, News, Latest-News, Sports, ICC-T20-World-Cup, India-Vs-Pakistan, Pakistan, Rain, Weather, World Cup, India, Indian Team, Cricket, Record, India vs Pakistan in T20Is: Which side is better?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia