Heat Warning | സംസ്ഥാനത്ത് താപനില 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; 5 ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം

 


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ പകല്‍ 11  മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രധാന നിര്‍ദേശം.

ഏപ്രില്‍ 13 നും 14 നും തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39 °C വരെ (സാധാരണയെക്കാള്‍ 3°C  മുതല്‍ 4°C വരെ കൂടുതല്‍ ) ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 37°C വരെയും (സാധാരണയെക്കാള്‍ 2°C മുതല്‍ 3°C വരെ കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

Heat Warning | സംസ്ഥാനത്ത് താപനില 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; 5 ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം


രാജ്യത്തും സംസ്ഥാനത്തും ബുധനാഴ്ച റെകോര്‍ഡ് ചൂട് രേഖപ്പെടുത്തിയിരുന്നു. ഔദ്യോഗികമായി സംസ്ഥാനത്തെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് ( 39°c) ബുധനാഴ്ച പാലക്കാടും, കരിപ്പൂര്‍ വിമാനതാവളത്തിലും രേഖപ്പെടുത്തി. നേരത്തെ കണ്ണൂരിലും, പാലക്കാടും രേഖപ്പെടുത്തിയ( 38.6°c ) ആയിരുന്നു ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട്.

സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ശരാശരി താപനിലയും ബുധനാഴ്ച രേഖപ്പെടുത്തിയിരുന്നു (36.2°c). രാജ്യത്തെ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടും ബുധനാഴ്ച മധ്യപ്രദേശിലെ രാജ്ഗഡ് ( 43°c) രേഖപ്പെടുത്തി.

Keywords:  News, Kerala, Kerala-News, Weather-News, Thiruvananthapuram, Weather, IMD warns maximum 4 degree temperature hike in 5 districts of Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia