SWISS-TOWER 24/07/2023

Rain Alerts | ചക്രവാതച്ചുഴി: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ പരക്കെ മഴ തുടരാന്‍ സാധ്യത; 11 ജില്ലകളില്‍ മഞ്ഞ ജാഗ്രത

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) അടുത്ത മണിക്കൂറുകളില്‍ പരക്കെ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതേസമയം അടുത്ത മൂന്ന് മണിക്കൂറില്‍ ഏഴ് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് രാവിലെ 7 മണിക്ക് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
Aster mims 04/11/2022

വടക്കന്‍ കേരളത്തിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് മഴയ്ക്ക് കാരണം. ചൊവ്വാഴ്ചയോടെ ഇത് ന്യൂനമര്‍ദമായി മാറി ഇന്‍ഡ്യന്‍ തീരത്ത് നിന്ന് അകന്ന് പോകാനാണ് സാധ്യത. 

ഈ സാഹചര്യങ്ങളില്‍ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഡിസംബര്‍ 14 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം അടുത്ത ദിവസങ്ങളില്‍ മറ്റൊരു ന്യൂനമര്‍ദം ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ടേക്കും. മീന്‍പിടുത്തതൊഴിലാളികള്‍ക്കുള്ള വിലക്ക് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മഞ്ഞ ജാഗ്രത തുടരുകയാണ്.

Rain Alerts | ചക്രവാതച്ചുഴി: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളില്‍ പരക്കെ മഴ തുടരാന്‍ സാധ്യത; 11 ജില്ലകളില്‍ മഞ്ഞ ജാഗ്രത


മാന്‍ഡൗസ് ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുര്‍ബലപ്പെട്ടെങ്കിലും ഇതിന്റെ ഭാഗമായുള്ള പടിഞ്ഞാറന്‍ കാറ്റുകളാണ് സംസ്ഥാനത്ത് ഇപ്പോഴും തുടരുന്ന മഴയ്ക്ക് കാരണം. തമിഴ്‌നാട്ടിലൂടെ കര തൊട്ട ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളില്‍ കര്‍ണാടക - വടക്കന്‍ കേരളം വഴി അറബിക്കടലില്‍ പ്രവേശിക്കും എന്നാണ് കരുതുന്നത്. ചക്രവാതച്ചുഴി അകന്നു പോകുന്നതോടെ മഴയ്ക്കും ശമനമുണ്ടാകും.

Keywords:  News,Kerala,State,Top-Headlines,Trending,Rain,Alerts,Weather,Tamilnadu, IMD predicts rain across seven district Kerala for next 3 hours
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia