കനത്തമഴയില്‍ ഹൈദരാബാദില്‍ തിയറ്ററിന്റെ മതില്‍ ഇടിഞ്ഞു വീണ് അപകടം; 50 ഇരുചക്ര വാഹനങ്ങള്‍ തകര്‍ന്നു

 


ADVERTISEMENT


ഹൈദരാബാദ്: (www.kvartha.com 10.10.2021) കനത്തമഴയില്‍ തിയറ്ററിന്റെ മതില്‍ ഇടിഞ്ഞു വീണ് അപകടം. അന്‍പത് ഇരുചക്ര വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ദില്‍സുഖ്‌നഗറിലെ ശിവഗംഗ തിയറ്ററിന്റെ മതിലാണ് തകര്‍ന്നുവീണത്. സിനിമ കാണാനെത്തിയവരുടെ ബൈകുകളാണ് തകര്‍ന്നത്. 

അപകടത്തില്‍ ഇതുവരെ ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. സംഭവസ്ഥത്ത് എത്തിയ ജി എച് എം സി അധികൃതര്‍ തിയറ്റര്‍ സന്ദര്‍ശിക്കുകയും നാശനഷ്ടങ്ങളുടെ കണക്കുകള്‍ എടുക്കുകയും ചെയ്തു. 
Aster_MIMS

കനത്തമഴയില്‍ ഹൈദരാബാദില്‍ തിയറ്ററിന്റെ മതില്‍ ഇടിഞ്ഞു വീണ് അപകടം; 50 ഇരുചക്ര വാഹനങ്ങള്‍ തകര്‍ന്നു


കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ഹൈദരാബാദ് നഗരം വെള്ളത്തില്‍ മുങ്ങിയിരുന്നു. നഗരത്തിലെ റസ്റ്റോറന്റില്‍ ഉള്‍പെടെ വെള്ളം കയറിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. നിരവധി സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറിയിരുന്നു.

Keywords:  News, National, India, Hyderabad, Rain, Theater, Bike, Vehicles, Auto & Vehicles, Hyderabad rains: 50 bikes damaged as wall of movie theatre collapses
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia