കനത്തമഴയില്‍ ഹൈദരാബാദില്‍ തിയറ്ററിന്റെ മതില്‍ ഇടിഞ്ഞു വീണ് അപകടം; 50 ഇരുചക്ര വാഹനങ്ങള്‍ തകര്‍ന്നു
Oct 10, 2021, 09:52 IST
ഹൈദരാബാദ്: (www.kvartha.com 10.10.2021) കനത്തമഴയില്‍ തിയറ്ററിന്റെ മതില്‍ ഇടിഞ്ഞു വീണ് അപകടം. അന്‍പത് ഇരുചക്ര വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ദില്‍സുഖ്‌നഗറിലെ ശിവഗംഗ തിയറ്ററിന്റെ മതിലാണ് തകര്‍ന്നുവീണത്. സിനിമ കാണാനെത്തിയവരുടെ ബൈകുകളാണ് തകര്‍ന്നത്.
അപകടത്തില്‍ ഇതുവരെ ആളപായമൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. സംഭവസ്ഥത്ത് എത്തിയ ജി എച് എം സി അധികൃതര്‍ തിയറ്റര്‍ സന്ദര്‍ശിക്കുകയും നാശനഷ്ടങ്ങളുടെ കണക്കുകള്‍ എടുക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ ഹൈദരാബാദ് നഗരം വെള്ളത്തില്‍ മുങ്ങിയിരുന്നു. നഗരത്തിലെ റസ്റ്റോറന്റില്‍ ഉള്‍പെടെ വെള്ളം കയറിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. നിരവധി സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.