കളമശേരിയില്‍ കനത്ത മഴയ്ക്കിടെ ഇരുനില വീട് ചെരിഞ്ഞ് മറ്റൊരു വീടിനു മുകളില്‍ തങ്ങിനിന്നു; വീടിനുള്ളിലുണ്ടായിരുന്ന അമ്മയേയും മകളേയും നാട്ടുകാര്‍ സുരക്ഷിതമായി പുറത്തിറക്കി

 


കൊച്ചി: (www.kvartha.com 16.07.2021) കളമശേരിയില്‍ കനത്ത മഴയ്ക്കിടെ ഇരുനില വീടു ചെരിഞ്ഞ് മറ്റൊരു വീടിനു മുകളില്‍ തങ്ങിനിന്നു. ഇതു ശ്രദ്ധയില്‍ പെട്ട അയല്‍വാസികള്‍ പെട്ടെന്ന് തന്നെ ഇടപെട്ടു വീടിനുള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വീടിന്റെ അകത്തെ ഭിത്തികള്‍ തകര്‍ന്നു. കൂനംതൈ ബീരാക്കുട്ടി റോഡില്‍ പൂക്കൈതയില്‍ ഹംസയുടെ വീടാണ് വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ പൂര്‍ണമായും ചെരിഞ്ഞ് മറ്റൊരു വീടിനു മുകളില്‍ തങ്ങിനില്‍ക്കുന്നത്.

കളമശേരിയില്‍ കനത്ത മഴയ്ക്കിടെ ഇരുനില വീട് ചെരിഞ്ഞ് മറ്റൊരു വീടിനു മുകളില്‍ തങ്ങിനിന്നു; വീടിനുള്ളിലുണ്ടായിരുന്ന അമ്മയേയും മകളേയും നാട്ടുകാര്‍ സുരക്ഷിതമായി പുറത്തിറക്കി

സംഭവ സമയത്ത് അമ്മയും മകളും മാത്രമാണ് അകത്തുണ്ടായിരുന്നത്. ഗൃഹനാഥന്‍ രാവിലെ തന്നെ പുറത്തു പോയിരുന്നു. മെറ്റല്‍ ഇറക്കുമ്പോള്‍ ഉള്ളതുപോലെയുള്ള ശബ്ദം കേട്ടാണ് അയല്‍കാര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് വീടു ചെരിയുന്നതായി കണ്ടെത്തി. ഉടന്‍ തന്നെ ഇവര്‍ വീട്ടിനുള്ളിലുണ്ടായിരുന്ന ആളുകളെ പുറത്തെത്തിച്ചു. സംഭവം അറിഞ്ഞ് ജനപ്രതിനിധികളും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

പൂര്‍ണമായും തകര്‍ന്ന വീടു പൊളിച്ചു നീക്കുന്നതിന് ശ്രമം നടത്തുകയാണ്. അകത്തുണ്ടായിരുന്ന സാധനങ്ങള്‍ എടുത്തു നീക്കിയിട്ടുണ്ട്. സമീപത്തെ വീടിനു കാര്യമായ ക്ഷതം സംഭവിച്ചിട്ടില്ല എന്നാണ് അറിയുന്നത്. വീടിന്റെ പഴക്കമാണ് അപകട കാരണമെന്നു സമീപവാസികള്‍ പറയുന്നു.

Keywords:  House collapsed in Kochi Kalamassery, Kochi, News, Local News, Rain, Police, Natives, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia