ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘവും സന്ദർശിക്കുന്നതിനിടെ കുന്ന് ഇടിഞ്ഞുവീണു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂർ: (www.kvartha.com 19.10.2021) എളവള്ളി- കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തുകളിലായുള്ള പോത്തൻകുന്നിൻ്റെ ഭാഗങ്ങൾ ഇടിഞ്ഞുവീണു. പ്രദേശത്ത് കല്ലു വെട്ടി ഉണ്ടായ വലിയ കുളങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് മൂലം ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുകയാണെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുമായി സ്ഥലം സന്ദർശിക്കുമ്പോഴായിരുന്നു സംഭവം. ആർക്കും അപകടം സംഭവിച്ചില്ല.
Aster mims 04/11/2022
  
ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘവും സന്ദർശിക്കുന്നതിനിടെ കുന്ന് ഇടിഞ്ഞുവീണു

കുന്നിൻ്റെ മുകളിൽ എത്തിയ സംഘം കല്ലുവെട്ടി രൂപപ്പെട്ട കുഴികളിലും കുളങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് പരിശോധിക്കുമ്പോഴായിരുന്നു വലിയ ശബ്ദത്തോടെ സമീപത്തെ മണ്ണ് ഇടിഞ്ഞു വീണത്. വർഷങ്ങൾക്കു മുമ്പ് പോത്തൻ കുന്ന് പ്രദേശത്ത് വലിയ ചെങ്കൽമടയായിരുന്നു. സമീപവാസികളുടെ എതിർപ്പിനെ തുടർന്നാണ് പിന്നീട് കല്ലുവെട്ടൽ നിർത്തിവെച്ചത്. 30 മീറ്റർ താഴ്ചയിലാണ് കല്ലുവെട്ടി നീക്കിയിട്ടുള്ളത്. കല്ല്‌ വെട്ടി നീക്കിയ ഭാഗത്തിന് അടിവശത്തായി മഞ്ഞ, കറുപ്പ് 
നിറത്തിലായി കാണപ്പെടുന്ന മണ്ണ് അതിശക്തമായ മഴ മൂലം നനഞ്ഞുകുതിർന്ന അവസ്ഥയിലാണ്. 

കുന്നിൻ്റെ അപകടാവസ്ഥ പരിശോധിക്കുന്നതിനായി വിദഗ്ധ സംഘത്തെ നിയമിക്കുന്നതിന് ജില്ലാ കലക്ടറോട് ആവശ്യപ്പെടുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ജിയോ ഫോക്സ് പറഞ്ഞു. എംഎൽഎ മുരളി പെരുനെല്ലിയുമായി കൂടിയാലോചിച്ച് റവന്യൂ, പൊലീസ്, ജിയോളജി, മൈനിങ് ഉദ്യോഗസ്ഥരുടെയും കണ്ടാണശ്ശേരി-എളവള്ളി ഗ്രാമപഞ്ചായത്തുകളിലെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും അടിയന്തര യോഗം വിളിച്ചു ചേർത്ത് നിലവിലെ സ്ഥിതി തരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Keywords:  Kerala, News, Thrissur, Top-Headlines, Rain, Hill collapsed while Gram Panchayat President and team visiting.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia