Heavy Rain Hilly Areas | മലയോര മേഖലയില്‍ കനത്ത മഴ; ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; വനത്തിലെ 4 കോളനികളില്‍ ഒറ്റപെട്ട് കിടക്കുന്നത് മുന്നോറോളം കുടുംബങ്ങള്‍

 


മലപ്പുറം : (www.kvartha.com) മലപ്പുറം  ജില്ലയിലെ മലയോര മേഖലയില്‍ മഴ ശക്തമായതോടെ ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. മുണ്ടേരി വനത്തിലെ കോളനികള്‍ ഒറ്റപെട്ടു. കുമ്പളപ്പറ, ഇരുട്ടുകുത്തി, തരിപ്പപൊട്ടി, വാണിയമ്പുഴ കോളനികളില്‍ താമസിക്കുന്ന മുന്നോറോളം കുടുംബങ്ങളാണ് കനത്ത മഴയില്‍ ഒറ്റപെട്ട് കിടക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി പുറം ലോകവുമായി ബന്ധപെടാന്‍ കഴിയാതെയാണ് ഇവര്‍ കഴിയുന്നത്.

ഭക്ഷ്യ വസ്തുക്കളടക്കമുള്ള അവശ്യ സാധനങ്ങള്‍ കോളനികളിലേക്ക് എത്തിക്കാനും പ്രയാസപ്പെടുകയാണ്. അവശേഷിക്കുന്ന ഭക്ഷണ സാമാഗ്രികള്‍ കഴിഞ്ഞാല്‍ ഇനി എന്തുചെയ്യുമെന്ന ആശങ്കയിലാണ് കോളനി നിവാസികള്‍. മുണ്ടേരി ഭാഗങ്ങളില്‍ ചാലിയാര്‍ പുഴയിലെ മലവെള്ള പാച്ചില്‍ ശക്തമാണ്.

ബദല്‍ സ്‌കൂള്‍ മുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. മഴ കനക്കുന്നതോടെ കോളനികള്‍ പൂര്‍ണമായും ഒറ്റപെടാനുള്ള സാധ്യത കൂടുതലാണെന്നും നിവാസികള്‍ പറയുന്നു.

Heavy Rain Hilly Areas | മലയോര മേഖലയില്‍ കനത്ത മഴ; ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; വനത്തിലെ 4 കോളനികളില്‍ ഒറ്റപെട്ട് കിടക്കുന്നത് മുന്നോറോളം കുടുംബങ്ങള്‍


Keywords: Heavy rains in hilly areas; Water level rises in Chaliyar,  Malappuram, Rain, Trending, Family, Food, School, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia