സംസ്​ഥാനത്ത്​ ശക്തമായ മഴക്കും പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യത, ഇടിമിന്നലില്‍ ജാഗ്രത പാലിക്കണം, മത്സ്യബന്ധനത്തിന് പോവരുതെന്ന് നിര്‍ദേശം

 


തിരുവനന്തപുരം: (www.kvartha.com 26.04.2020) സംസ്​ഥാനത്ത്​ ശക്തമായ മഴക്കും പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ച്​ ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏപ്രില്‍ 26 ഇടുക്കി, 27 കോട്ടയം, 28 പത്തനംതിട്ട, 29 കോട്ടയം, 30 വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്​. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം.എം മുതല്‍ 115.5 എം.എം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കുന്നത്. മഞ്ഞ അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികള്‍ വീക്ഷിക്കണമെന്നതാണ്. ഏപ്രില്‍ 26 മുതല്‍ 30 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


സംസ്​ഥാനത്ത്​ ശക്തമായ മഴക്കും പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യത, ഇടിമിന്നലില്‍ ജാഗ്രത പാലിക്കണം, മത്സ്യബന്ധനത്തിന് പോവരുതെന്ന് നിര്‍ദേശം

അടുത്ത 24 മണിക്കൂറില്‍ തെക്കു-കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള കന്യാകുമാരി തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്.കേരള, കര്‍ണാടക, ലക്ഷ്വദ്വീപ് തീരങ്ങളില്‍ മല്‍സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. ഇന്നും നാളെയും ആന്ധ്രാ തീരത്തും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ ഈ കാലയളവില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധയിടങ്ങളില്‍ ഞായറാഴ്ച പെയ്ത വേനൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. വാഴ, ജാതി, തെങ്ങ്, കവുങ്ങ് തുടങ്ങിയവ കടപുഴകി. പലയിടങ്ങളിലും വേനൽമഴ നല്ല തോതിൽ ലഭിച്ചു.

Summary:  Heavy rains and strong winds may hit Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia