മുംബൈയില്‍ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 05.07.2020) കൊവിഡ് 19 വെല്ലുവിളിക്കിടെ ആശങ്ക വര്‍ധിപ്പിച്ച് മുംബൈയില്‍ കനത്ത മഴ. താനെ അടക്കമുള്ള പ്രദേശങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും മഴ തുടരുകയാണ്. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. അടുത്ത 24 മണിക്കൂര്‍ കൂടെ മുംബൈയില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പ്രവചനം.

മുംബൈയില്‍ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍

അതേസമയം, മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. ഇതുവരെ 8,671 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. മുംബൈയില്‍ മാത്രം ഇതുവരെ 83,237 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറില്‍ മുംബൈയില്‍ 68 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
 
Keywords: News, National, India, Mumbai, Rain, Water, COVID-19, Heavy rain in Mumbai
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia