ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: കാലംതെറ്റിയെത്തിയ കാലവര്‍ഷം പ്രളയമായി. പ്രളയക്കെടുതിയില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി ഒന്‍പതു പേര്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറയ്ക്കടുത്ത് തിങ്കളാഴ്ച വൈകിട്ടുണ്ടായ ഉരുള്‍പൊട്ടലുകളില്‍ മരിച്ചവരുടെ എണ്ണം എട്ടായി.
ആനക്കാംപൊയില്‍ ചെറുശ്ശേരിയില്‍ തുണ്ടത്തില്‍ ജോസഫ് (ഔസേപ്പ്), ജോസഫിന്റെ ഇളയ മകന്‍ ബിജുവിന്റെ ഭാര്യ ലിസ, പേരക്കുട്ടികളായ അമല്‍, ഓയല്‍, കോടഞ്ചേരി മഞ്ഞുവയല്‍ സ്വദേശികളായ ഗോപാലന്‍, വര്‍ക്കി, പടന്നമാക്കല്‍ ബിനുവിന്റെ മകള്‍ ജ്യോല്‍സ്‌ന, പുത്തന്‍പുരയില്‍ വര്‍ക്കി എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കണ്ണൂര്‍ ഇരിട്ടിയില്‍ വെള്ളത്തില്‍ വീണ് വള്ളിത്തോട് കുന്നോത്തുപറമ്പിലെ നാരോത്തു ദിനേശന്‍-ഷാജ ദമ്പതികളുടെ മകന്‍ എട്ട് വയസ്സുകാരന് അക്ഷയ് മരിച്ചു.
ഉരുള്‍പൊട്ടലില്‍ നിന്നു രക്ഷപ്പെടുന്നതിനിടെ മാതാപിതാക്കളുടെ കൈകളില്‍ നിന്ന് വഴുതിവീണാണു ജ്യോല്‍സ്‌ന ദുരന്തത്തില്‍ പെട്ടത്. ബിജു-ലിസ ദമ്പതികളുടെ രണ്ടു വയസുള്ള മകനുവേണ്ടി തിരച്ചില്‍ തുടരുന്നുണ്ട്. പൊലീസും നാട്ടുകാരും സംയുക്തമായാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.
തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറയ്ക്കടുത്തു കൊടക്കാട്ടുപാറ, ആനക്കാംപൊയിലിനു സമീപം ചെറുശ്ശേരി, കോടഞ്ചേരി പഞ്ചായത്തിലെ മഞ്ഞുവയല്‍ എന്നിവിടങ്ങളിലാണു മലയോരമേഖലയെ നടുക്കിയ ദുരന്തമുണ്ടായത്. പുല്ലൂരാംപാറയില്‍ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതിനാല്‍ ഇവിടെ അതികൃധര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

Keywords: Kozhikode, Kannur, Heavy Rain, Dead, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.