കാ­ല­വര്‍­ഷം പ്ര­ള­യ­മാ­യി: 2 ജില്ല­ക­ളില്‍ 9 മരണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാ­ല­വര്‍­ഷം പ്ര­ള­യ­മാ­യി: 2 ജില്ല­ക­ളില്‍ 9 മരണം
കോഴിക്കോട്: കാ­ലം­തെ­റ്റി­യെത്തിയ കാ­ല­വര്‍­ഷം പ്ര­ള­യ­മായി. പ്രളയക്കെടുതിയില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി ഒന്‍പ­തു പേര്‍ മ­രിച്ചു. കോഴിക്കോട് ജില്ല­യിലെ തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറയ്ക്കടു­ത്ത് തി­ങ്ക­ളാഴ്ച വൈകിട്ടുണ്ടായ ഉരുള്‍പൊട്ടലുകളില്‍ മരിച്ചവരുടെ എണ്ണം എട്ടായി.

ആനക്കാംപൊയില്‍ ചെറുശ്ശേരിയില്‍ തുണ്ടത്തില്‍ ജോസഫ് (ഔസേ­പ്പ്), ജോസഫിന്റെ ഇളയ മകന്‍ ബിജുവിന്റെ ഭാര്യ ലിസ, പേരക്കുട്ടികളായ അമല്‍, ഓയല്‍, കോടഞ്ചേരി മഞ്ഞുവയല്‍ സ്വദേശികളായ ഗോപാലന്‍, വര്‍ക്കി, പടന്നമാക്കല്‍ ബിനുവിന്റെ മകള്‍ ജ്യോല്‍­സ്‌ന, പുത്തന്‍പുരയില്‍ വര്‍­ക്കി എ­ന്നി­വ­രാ­ണ് മ­രി­ച്ചത്. ഇ­വ­രുടെ മൃതദേ­ഹങ്ങള്‍ കണ്ടെ­ടുത്തു. കണ്ണൂര്‍ ഇരിട്ടിയില്‍ വെള്ളത്തില്‍ വീണ് വള്ളിത്തോട് കുന്നോത്തുപറമ്പിലെ നാരോത്തു ദിനേശന്‍-ഷാജ ദമ്പതികളുടെ മ­കന്‍ എ­ട്ട് വ­യ­സ്സു­കാരന്‍ അ­ക്ഷയ് മരിച്ചു.

ഉരുള്‍പൊട്ടലില്‍ നിന്നു രക്ഷപ്പെടുന്നതിനിടെ മാതാപിതാക്കളുടെ കൈകളില്‍ നിന്ന് വഴുതിവീണാണു ജ്യോല്‍സ്‌ന ദുരന്തത്തില്‍ പെ­ട്ടത്. ബിജു-ലിസ ദമ്പതികളുടെ രണ്ടു വയസുള്ള മ­ക­നു­വേണ്ടി തിരച്ചില്‍ തു­ട­രു­ന്നു­ണ്ട്. പൊലീസും നാട്ടുകാരും സംയുക്തമായാണ് തി­ര­ച്ചി­ലി­ന് നേ­തൃത്വം നല്‍­കു­ന്ന­ത്.

തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറയ്ക്കടുത്തു കൊടക്കാട്ടുപാറ, ആനക്കാംപൊയിലിനു സമീപം ചെറുശ്ശേരി, കോടഞ്ചേരി പഞ്ചായത്തിലെ മഞ്ഞുവയല്‍ എന്നിവിടങ്ങളിലാണു മലയോരമേഖല­യെ നടുക്കിയ ദു­ര­ന്ത­മു­ണ്ടാ­യത്. പുല്ലൂരാംപാറയില്‍ വീണ്ടും ഉ­രുള്‍പൊട്ടലിന് സാധ്യതയുള്ളതിനാല്‍ ഇ­വി­ടെ അ­തി­കൃധര്‍ ജാഗ്ര­താ നിര്‍ദ്ദേശം നല്‍കി.

Keywords:  Kozhikode, Kannur, Heavy Rain, Dead, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia