സംസ്ഥാനത്ത് കനത്തമഴയും ഇടിയും മിന്നലും; വെള്ളംപൊങ്ങിയതിനെ തുടര്‍ന്ന് പലയിടങ്ങളിലും ഗതാഗതക്കുരുക്ക്, കാസര്‍കോട് ഉരുള്‍പൊട്ടല്‍

 



കോഴിക്കോട്: (www.kvartha.com 03.10.2021) കേരളത്തില്‍ കനത്തമഴയും ഇടിയും മിന്നലും. തമിഴ്‌നാട് തീരത്തോട് ചേര്‍ന്നുള്ള ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം. ബുധനാഴ്ചവരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

കനത്ത മഴയില്‍ വയനാട്ടിലും കോഴിക്കോട്ടും പലയിടങ്ങളിലും വെള്ളംപൊങ്ങിയതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്കുണ്ടായി. കോഴിക്കോട് മുക്കത്ത് നാലു കടകളില്‍ വെള്ളംകയറി സാധനങ്ങള്‍ നശിച്ചു. ഈ പ്രദേശത്ത് ആദ്യമായാണ് കടകളില്‍ വെള്ളം കയറിയതെന്നും ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായെന്നുമാണ് വ്യാപാരികള്‍ പറയുന്നത്. 

കോഴിക്കോട് ജില്ലയിലെ പല ഭാഗത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. വയനാട്ടിയും കനത്ത മഴ തുടരുന്നു. കോഴിക്കോട് കാരശ്ശേരി തോട്ടക്കാട് ഭാഗത്ത് മണ്ണിടിച്ചിലും ഉണ്ടായി.

സംസ്ഥാനത്ത് കനത്തമഴയും ഇടിയും മിന്നലും; വെള്ളംപൊങ്ങിയതിനെ തുടര്‍ന്ന്  പലയിടങ്ങളിലും ഗതാഗതക്കുരുക്ക്, കാസര്‍കോട് ഉരുള്‍പൊട്ടല്‍


കാസര്‍കോട് മരുതോം മലയോര ഹൈവേയ്ക്ക് സമീപം വനത്തില്‍ ഉരുള്‍പൊട്ടി. സംഭവത്തില്‍ ആളപായമില്ല. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. റോഡിന് ഇരുവശവുമുള്ള സ്ലാബുകള്‍ തകര്‍ന്നു വീഴുകയും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെടുകയും ചെയ്തു. എന്നാല്‍ വീടുകള്‍ക്കും മറ്റും നാശനഷ്ടം റിപോര്‍ട് ചെയ്തിട്ടില്ല.

ആറ് ജില്ലകളില്‍ നാളെ യെലോ അലര്‍ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി,  മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലര്‍ട്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. തിങ്കളാഴ്ച ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ടയിലും പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളിലും യെലോ അലര്‍ടായിരിക്കും. 

Keywords:  News, Kerala, State, Kozhikode, Kasaragod, Wayanad, Rain, Alerts, Heavy rain in Kerala, Landslide in Kasaragod
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia