മഴ വീണ്ടും ശക്തിപ്രാപിക്കുന്നതോടെ കൂടുതൽ മുന്നൊരുക്കങ്ങളുമായി കേരളം; 27 ക്യാംപുകളിലായി 622 പേരെ മാറ്റി പാര്‍പ്പിച്ചു
Oct 13, 2021, 11:57 IST
തിരുവനന്തപുരം: (www.kvartha.com 13.10.2021) സംസ്ഥാനത്ത് മഴ കനത്തതോടെ കൂടുതൽ മുന്നൊരുക്കങ്ങളുമായി സർകാർ. 27 ക്യാംപുകളിലായി 622 പേരെ ഇതുവരെ മാറ്റി പാര്‍പ്പിച്ചു. കേരളത്തിലെത്തിയ എന്‍ഡിആര്‍എഫിന്റെ അറു സംഘത്തെയും വടക്കന്‍ മേഖലയിലേക്ക് പുനര്‍വിന്യസിപ്പിക്കും.
അതേസമയം മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും ഓറഞ്ച് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപം കൊണ്ട ചുഴി രണ്ട് ദിവസം കൂടി തുടരും.
കൂടാതെ ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദം ഉണ്ടാകാനും സാധ്യതയുണ്ട്. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് ദുരന്ത നിവരാണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നൊരുക്കങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് സംസ്ഥാനം.

കൂടുതല്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങുമെന്നും ചാലക്കുടി പുഴയിലേക്ക് കൂടുതല്‍ ജലം ഒഴുകിയെത്തുന്നത് ഒഴിവാക്കാന്‍ അപ്പര്‍ഷോളയാറില്‍ നിന്ന് ജലം തുറന്ന് വിടുന്നത് നിയന്ത്രിക്കാന്‍ തമിഴ്നാടുമായി ധാരണയിലെത്തിയതായും റവന്യുമന്ത്രി കെ രാജന് പറഞ്ഞു.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഓറഞ്ച് അലേര്‍ട് വ്യാഴാഴ്ച കൂടി തുടരും. 24 മണിക്കൂറിനുള്ളില്‍ 115.8 മിലിമീറ്റര്‍ മുതല്‍ 204.4 മിലി മീറ്റര്‍ വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
Keywords: News, Thiruvananthapuram, Kerala, State, Top-Headlines, Rain, Government, Heavy rain in Kerala; 622 people were relocated in 27 camps.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.