Weather Alert | സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ ജാഗ്രത

 
Heavy rain and thunderstorm warning in Kerala

Representational Image Generated by Meta AI

ADVERTISEMENT

● ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.    
● ചൊവ്വാഴ്ച് ഇടുക്കി ജില്ലയിൽ ഓറഞ്ച് ജാഗ്രത മഴ മുന്നറിയിപ്പാണ്.

തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് വരുന്ന മണിക്കൂറുകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ കേരളത്തിൽ പുലർച്ചെ മുതൽ തുടങ്ങിയ മഴ തുടരുകയാണ്.

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.

Aster_MIMS

heavy rain forecast with thunderstorm warning

ജില്ലകളിലെ വിവിധ ജാഗ്രതകൾ:

● തിങ്കളാഴ്ച് ഒരു ജില്ലയിലും ഓറഞ്ച് അലർട്ട് ഇല്ല. അതേസമയം തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
● ചൊവ്വാഴ്ച് (08/10/2024): ഇടുക്കി ജില്ലയിൽ ഓറഞ്ച് ജാഗ്രത മഴ മുന്നറിയിപ്പാണ്.
● 09/10/2024: കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, 10/10/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം
ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മി.മി മുതൽ 204.4 മി.മി വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
● 08/10/2024, 09/10/2024, 10/10/2024 തീയതികളിൽ: തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.  

ജനങ്ങൾ ജാഗ്രത പാലിക്കണം:

● വീടുകളിലും കെട്ടിടങ്ങളിലും സുരക്ഷിതമായി താമസിക്കുക.
● മരങ്ങൾക്കും വൈദ്യുതി കമ്പികൾക്കും അടുത്ത് നിൽക്കുന്നത് ഒഴിവാക്കുക.
● മഴയുള്ള സമയത്ത് യാത്ര ചെയ്യുന്നത് പരമാവധി ഒഴിവാക്കുക.
● വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കുക.
● കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം

#KeralaWeather #Thunderstorm #RainAlert #Vigilance #WeatherWarning #SafetyTips

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Newsroom Delta
Newsroom Delta

9987 Articles

Tags

Share this story

wellfitindia