Weather Alert | കേരളത്തിൽ ബുധനാഴ്ച മുതൽ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ്


● ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് വ്യക്തമാക്കി
● ഇടിമിന്നൽ ആഘാതം, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നീ സാധ്യതകൾ കണക്കിലെടുത്ത് വീടുകളിലും പരിസരങ്ങളിലും സുരക്ഷ ഉറപ്പാക്കുക
● കൂടുതൽ വിവരങ്ങൾക്ക് കാലാവസ്ഥാ വകുപ്പിന്റെ വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് സന്ദർശിക്കുക.
തിരുവനന്തപുരം: (KVARTHA) കേരളത്തിൽ ബുധനാഴ്ച മുതൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ബുധനാഴ്ചയും പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, പാലക്കാട് എന്നീ ജില്ലകളിൽ വ്യാഴാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നവംബർ 9 മുതൽ 13 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. എന്നാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് വ്യക്തമാക്കി.
ഇടിമിന്നൽ ആഘാതം, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നീ സാധ്യതകൾ കണക്കിലെടുത്ത് വീടുകളിലും പരിസരങ്ങളിലും സുരക്ഷ ഉറപ്പാക്കുക, മരങ്ങൾക്കോ വൈദ്യുതി ലൈനുകൾക്കോ അടുത്ത് നിൽക്കാതിരിക്കുക, കാലാവസ്ഥാ പ്രവചനങ്ങൾ നിരന്തരം നിരീക്ഷിക്കുക എന്നീ മുൻകരുതലുകൾ സ്വീകരിക്കുകയും ഇടിമിന്നൽ ആഘാതം സംഭവിച്ചാൽ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ ചെല്ലണമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കാലാവസ്ഥാ വകുപ്പിന്റെ വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് സന്ദർശിക്കുക.