Heavy Rain | കനത്ത മഴയെത്തുടർന്ന് 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച (ജൂലൈ 19) അവധി പ്രഖ്യാപിച്ചു

 

 
Heavy Rain: educational institutes in 6 districts have been declared holiday on Friday (July 19)
Heavy Rain: educational institutes in 6 districts have been declared holiday on Friday (July 19)

Image generated by Meta AI

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് ഈ അവധി ബാധകമല്ല.

തിരുവനന്തപുരം: (KVARTHA) കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച (ജൂലായ് 19) അതത് കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. അംഗൻവാടികള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കടക്കം അവധി ബാധകമാണ്. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂനിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

അവധി പ്രഖ്യാപിച്ച ജില്ലകൾ:

കണ്ണൂർ: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ, അംഗൻവാടികൾ, ഐ സി എസ് ഇ, സി.ബി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവ ഉൾപ്പെടെ അവധി.

വയനാട്: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ, അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവ ഉൾപ്പെടെ അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല. മോഡൽ റസിഡൻഷ്യൽ (എം.ആർ.എസ്), നവോദയ സ്കൂളുകൾക്ക് അവധി ബാധകമല്ല.

പാലക്കാട്: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജുകൾ, അംഗൻവാടികൾ, കിൻറർഗാർട്ടൻ, മദ്രസ്സ, ട്യൂഷൻ സെൻ്റർ എന്നിവ ഉൾപ്പെടെ അവധി. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല.

കാസർകോട്: കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

മലപ്പുറം: അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. അംഗണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.

ഇടുക്കി: ദേവികുളം താലൂക്കിലെയും ചിന്നക്കനാല്‍ പഞ്ചായത്തിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ അവധി. അംഗണവാടികൾ, നഴ്സറി സ്കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവ നിർബന്ധമായും പ്രവർത്തിക്കാൻ പാടില്ല.

കോഴിക്കോട് ജില്ലയിൽ പ്രധാനാധ്യാപകർക്ക് തീരുമാനിക്കാം

കോഴിക്കോട്: മഴയുടെ സാഹചര്യം വിലയിരുത്തി അതത് സ്കൂളുകളുടെ പ്രധാനാധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച്‌ അവധി പ്രഖ്യാപിക്കാമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് മുൻഗണന. ആവശ്യമെങ്കിൽ ജില്ലാതലത്തിലും അവധി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

പൊതുവായ കാര്യങ്ങൾ

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് ഈ അവധി ബാധകമല്ല.

ജില്ലാ ഭരണകൂടങ്ങൾ കുട്ടികളോട് ജലാശയങ്ങളിൽ നിന്നും കനാലുകളിൽ നിന്നും മാറി നിൽക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia