Heavy Rain | അതിശക്തമായ പേമാരി; ശാര്‍ജയില്‍ 61 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

 


ദുബൈ: (KVARTHA) കനത്ത പേമാരിയെ തുടര്‍ന്ന് ശാര്‍ജയില്‍ 61 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചതായി ശാര്‍ജ ഗവ. ഹൗസിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍. നാല് ഹോട്ടലുകളിലായി 346 പേര്‍ക്ക് താമസ സൗകര്യം ഒരുക്കിയെന്ന് ഷാര്‍ജ ഹൗസിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് തലവനും, ശാര്‍ജ ഗവ. എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗവുമായ ഹിസ് എക്‌സലന്‍സി എഞ്ചിനീയര്‍ ഖാലിദ് ബുത്വി ബിന്‍ ബുത്വി അല്‍-മുഹൈരി (سعادة المهندس خالد بطي بن بطي المهيري) അറിയിച്ചു. അതേസമയം ദുരിതമേഖല അധികൃതര്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തി.
  
Heavy Rain | അതിശക്തമായ പേമാരി; ശാര്‍ജയില്‍ 61 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു

ശാര്‍ജ എമിറേറ്റില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ശാര്‍ജ സിവില്‍ ഡിഫന്‍സും അറിയിച്ചു. വെള്ളം കുത്തിയൊഴുകുമ്പോള്‍ അത് മുറിച്ച് കടക്കാന്‍ ശ്രമിക്കുകയോ അതിലൂടെ വാഹനം ഓടിക്കുകയോ ചെയ്യരുതെന്നും, കുട്ടികളെ വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളില്‍ കളിക്കാന്‍ അനുവദിക്കരുതെന്നും, നിരത്തുകളിലോ പാലത്തിലോ ജലനിരപ്പ് ഉയര്‍ന്നാല്‍ സ്വയരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കണം എന്നിങ്ങനെയുള്ള മാര്‍ഗനിര്‍ദേശങ്ങളും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

Heavy Rain | അതിശക്തമായ പേമാരി; ശാര്‍ജയില്‍ 61 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു



His Excellency Engineer Khaled Butti bin Butti Al Muhairi
 
Keywords : Gulf, Gulf-News, Weather, His Excellency Engineer Khaled Butti bin Butti Al Muhairi, Reported by Qasim Moh'd Udumbunthala,  Weather-News, Dubai, Sharjah, Rain, Heavy Rain, Families, Heavy rain; 61 Families in Sharjah were relocated.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia