Rain | കടുത്ത വേനല്‍ ചൂടില്‍ ആശ്വാസം; സഊദി അറേബ്യയില്‍ മഴയും ആലിപ്പഴ വര്‍ഷവും

 


റിയാദ്: (www.kvartha.com) കടുത്ത വേനല്‍ ചൂടില്‍ ആശ്വാസമായി സഊദി അറേബ്യയില്‍ മഴയും ആലിപ്പഴ വര്‍ഷവും. സഊദിയിലെ മറ്റ് ഭാഗങ്ങളില്‍ കൊടും ചൂട് അനുഭവപ്പെടുമ്പോഴാണ് ദക്ഷിണ പ്രവിശ്യയിലെ അബഹയിലും ഖമീസ് മുശൈത്തിലും മഴ ലഭിച്ചത്.

അബഹ, ഖമീസ് മുശൈത്, ബല്ലസ്മര്‍, ബല്ലഹമര്‍, തനൂമ, അല്‍ നമാസ്, രിജാല്‍ അല്‍മ, സറാത്ത് അബീദ തുടങ്ങിയ അസീറിലെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമാണ്. വെള്ളച്ചാട്ടങ്ങളും പച്ചപ്പും പഴവര്‍ഗങ്ങളുടെ വിളവെടുപ്പും അബഹ ഫെസ്റ്റിവലും ഇവിടെയെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.

സ്‌കൂള്‍ അവധികാലവും ശക്തമായ ചൂടുംകാരണം മറ്റിടങ്ങളില്‍നിന്നെല്ലാം നിരവധി പേരാണ് അബഹയിലെത്തിയത്. അവര്‍ക്ക് തണുപ്പ് നല്‍കുന്ന കാലാവസ്ഥയാണ് അബഹയിലും ഖമീസ് മുശൈത്തിലും നിറയുന്നത്. മിക്ക ദിവസവും ഉച്ചയോടെ മഴയും മഞ്ഞും ആലിപ്പഴവും ചൊരിയുന്നത് ആളുകളുടെ മനസും നിറയ്ക്കുന്നുണ്ട്. 

അതേസമയം, സഊദി അറേബ്യയിലും മറ്റ് ഗള്‍ഫ്, അറബ് രാജ്യങ്ങളിലും ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. സഊദിയില്‍ തന്നെ 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഈയാഴ്ച ചൂട് ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കെയാണ് ദക്ഷിണ സഊദിയില്‍ ഉള്ള് കുളിര്‍പിക്കുന്ന മഞ്ഞും മഴയും ആലിപ്പഴ വര്‍ഷവും ലഭിച്ചത്.

Rain | കടുത്ത വേനല്‍ ചൂടില്‍ ആശ്വാസം; സഊദി അറേബ്യയില്‍ മഴയും ആലിപ്പഴ വര്‍ഷവും


Keywords:  News, Gulf, Gulf-News, Weather, Weather-News, Hailstorm lashes, Asir, Saudi Arabia, Heat, Rain, Gulf News, Hailstorm lashes Asir as other regions in Saudi Arabia reel under heat.

 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia