Gujarat Rain | ഗുജറാതില്‍ കനത്ത മഴയില്‍ പ്രളയസാഹചര്യം; നദികള്‍ കരകവിഞ്ഞു, ആളുകളെ മാറ്റി പാര്‍പിച്ചു; 7 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

 


അഹ് മദാബാദ്: (www.kvartha.com) ഗുജറാതില്‍ കനത്ത മഴയില്‍ പ്രളയസാഹചര്യം. സര്‍ദാര്‍ സരോവര്‍ ഉള്‍പെടെയുള്ള പ്രധാന അണക്കെട്ടുകള്‍ തുറന്നുവിട്ടതിനാല്‍ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ദക്ഷിണ മധ്യ ഗുജറാതില്‍ പ്രളയസമാന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പതിനായിരത്തോളം ആളുകളെ മാറ്റി പാര്‍പിച്ചു.

മഴക്കെടുതിയില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റുന്നത് തുടരുകയാണ്. വഡോധരയില്‍ 250 ഓളം പേരെയും ബറൂച്ചില്‍ മൂന്നൂറോളം പേരെയും ദേശീയ സംസ്ഥാന ദുരന്തനിവാരണ സംഘങ്ങള്‍ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റി താമസിപ്പിച്ചു.

ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. പഞ്ച്മഹല്‍, ദഹോദ്, ഖേദ, ആരവല്ലി, മഹിസാഗര്‍, ബനാസ്‌കാന്ത, സബര്‍കാന്ത എന്നിവിടങ്ങളിലാണ് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ നര്‍മദ ജില്ലയിലെ സ്‌കൂള്‍, കോളജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

Gujarat Rain | ഗുജറാതില്‍ കനത്ത മഴയില്‍ പ്രളയസാഹചര്യം; നദികള്‍ കരകവിഞ്ഞു, ആളുകളെ മാറ്റി പാര്‍പിച്ചു; 7 ജില്ലകളില്‍ ചുവപ്പ് ജാഗ്രത
 

അതേസമയം, മധ്യപ്രദേശിലും കനത്ത മഴ തുടരുകയാണ്. വീടുവിട്ട് പോകണമെന്ന മുന്നറിയിപ്പ് അവഗണിച്ച ജബുവാ ജില്ലയില്‍ ഒരു കുടുംബത്തിലെ എട്ടു പേര്‍ പ്രളയജലത്തില്‍ ഒലിച്ചുപോയതായി റിപോര്‍ട്.

Keywords: News, National, National-News, Weather, Weather-News, Gujarat News, Ahmedabad News, Rain, Red Alert, Districts, Schools, Colleges, Shut, Narmada, Gujarat rain: Red alert issued for 7 Gujarat districts; schools, colleges shut in Narmada district. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia