കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജെർമനിയിൽ മരിച്ചവരുടെ എണ്ണം 156 ആയി

 


ബെർലിൻ: (www.kvartha.com 18.07.2021) ജെർമനിയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 156 പേർ മരിച്ചതായി പൊലീസ്. ഇതോടെ പശ്ചിമ യൂറോപിൽ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 183 ആയി. റെയ്ൻ ലാൻഡ്-പലടിനെറ്റ് സ്റ്റേറ്റിൽ മാത്രം ഇതുവരെ 110 പേർ മരിച്ചു. മഴയും കാറ്റും ഏറ്റവും കൂടുതൽ  നാശം വിതച്ച പ്രദേശമാണിത്. 

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ജെർമനിയിൽ മരിച്ചവരുടെ എണ്ണം 156 ആയി

നിലവിൽ കൂടുതൽ പേർക്ക് ജീവാപായം ഉണ്ടായതായി ആശങ്കയുണ്ട്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമുണ്ടായ നാശനഷ്ടങ്ങൾ ഇതുവരെ വിലയിരുത്തിയിട്ടില്ല. ലാൻഡ്-പലടിനെറ്റ് സ്റ്റേറ്റിൽ മാത്രം 670 പേർക്ക് പരിക്കേറ്റതായാണ് റിപോർട്.

ശനിയാഴ്ച ഓസ്ട്രിയൻ അതിർത്തിയായ ബവാരിയയിൽ ഒരാൾ മരിച്ചിരുന്നു. ചരിത്ര നഗരമായ ഹാലീൻ ശനിയാഴ്‌ചയുണ്ടായ കനത്ത മഴയിൽ വെള്ളത്തിലായി. സൽബർഗ്, ടൈറോൾ എന്നിവിടങ്ങളിൽ കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. 

ഓസ്ട്രിയയുടെ പല ഭാഗങ്ങളും വെള്ളത്തിലാണ്. മഴയും കാറ്റും പ്രദേശത്ത് കനത്ത നാശനഷ്ടം വരുത്തിയതായി ചാൻസലർ സെബാസ്റ്റിൻ ക്രൂസ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ മഴ ശമിച്ചാൽ മാത്രമേ നാശനഷ്ടങ്ങൾ പൂർണമായി വിലയിരുത്താനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

SUMMARY : One person also died in floods in southern Germany, in Bavaria on the Austrian border, which was hit by torrential rains on Saturday.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia