ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാലവര്‍ഷക്കെടുതി കനക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ റവന്യു ഓഫീസുകള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ തുറന്ന് തന്നെ ഇരിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങളും ആശ്വാസ പ്രവര്‍ത്തനങ്ങളും നടത്താന്‍ സുസജ്ജമായിരിക്കുകയും ചെയ്യും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്നും എന്നാല്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.
കാലവര്‍ഷക്കെടുതി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേത്യത്വത്തില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗം ചേര്‍ന്ന് വിവിധ വകുപ്പുകളുടെയും സേനകളുടെയും ഏകോപനം റവന്യു വകുപ്പിനെ ചുമതലപ്പെടുത്തി.
ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് യൂണിറ്റുകള്‍ ആലപ്പുഴ, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിലവില്‍ വിന്യസിച്ചിട്ടുണ്ട്. നാല് ടീമുകള്‍ കൂടി കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളിലേയ്ക്ക് ഉടന്‍ പുറപ്പെടും. ദുരന്ത നിവാരണ ഉപകരണങ്ങള്‍ ബംഗളൂരുവില്‍ നിന്നും വ്യോമമാര്‍ഗം ഇടുക്കിയിലും കോഴിക്കോടും എത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനം ഏകോപിപ്പിക്കുവാന്‍ സ്പെഷ്യല്‍ സെല്‍ ആരംഭിച്ചു.
ഒറ്റപ്പെട്ടുപോയ സ്ഥലങ്ങളില്‍ നിന്നും ആളുകളെ ഹെലികോപ്ടര്‍ മാര്‍ഗം ഒഴിപ്പിക്കാന്‍ നിര്‍ദേശിച്ചു. ഇടമലയാര്‍ ഡാമിലെ തുറന്നുവിടുന്ന ജലം ഡിസ്ചാര്‍ജ് ചെയ്യുന്ന ആലുവ മേഖലയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. ഈ പ്രദേശത്ത് സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി ഡാമില്‍ ട്രയല്‍ റണ്‍ നടത്താന്‍ ധാരണയായി. ഏതാനും ദിവസങ്ങള്‍ കൂടി ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
വ്യോമസേന, നാവികസന, കരസേന എന്നിവരുടെ സേവനം ലഭ്യമാക്കും. ഡിസ്ട്രിക്റ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററുകളില്‍ ആവശ്യമായ പോലീസ് സേനയുടെ സേവനം ലഭ്യമാക്കാന്‍ തീരുമാനിച്ചു.
എംഎല്‍എമാര്‍ ഉള്‍പ്പെടെയുളള ജനപ്രതിനിധികളുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി.
ദുരന്ത സാധ്യതയുളള മേഖലകളിലും ജലസംഭരണികളിലെ ജലം ഒഴുക്കി വിടുന്ന ഇടങ്ങളിലും ജനം കൂട്ടമായി നില്‍ക്കുന്നത് തടയാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലകളില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും ഉണ്ടായതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ജാഗ്രതാ നിര്‍ദേശം നല്കി.
മഴയെത്തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും വേണ്ട മുന്‍കരുതലുകളെടുക്കാനും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും മന്ത്രി നിര്‍ദേശം നല്കി. ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാനും മന്ത്രി നിര്‍ദേശം നല്കി.
ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ജില്ലാ പ്രോഗ്രാം മാനേജര്‍മാരും മതിയായ സൗകര്യങ്ങളൊരുക്കി വരുന്നു. ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ട്രയല്‍ റണ്ണിനായി തുറക്കുന്ന പശ്ചാത്തലത്തില്‍ ചെറുതോണി, തടിയമ്പാട്, ചേലച്ചുവട് എന്നിവിടങ്ങളില്‍ മെഡിക്കല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്.
കീരിത്തോട്, ചപ്പാത്ത്, ചെറുതോണി എന്നിവിടങ്ങളില്‍ ആംബുലന്‍സ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. വെള്ളം ഒഴുകാന്‍ സാധ്യതയുള്ള അഞ്ചു പഞ്ചായത്തുകളിലും വേണ്ടത്ര മുന്‍കരുതലുകള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും ജില്ലാ പ്രോഗ്രാം മാനേജര്‍മാരും മതിയായ സൗകര്യങ്ങളൊരുക്കി വരുന്നു. ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ട്രയല്‍ റണ്ണിനായി തുറക്കുന്ന പശ്ചാത്തലത്തില്‍ ചെറുതോണി, തടിയമ്പാട്, ചേലച്ചുവട് എന്നിവിടങ്ങളില്‍ മെഡിക്കല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ട്.
കീരിത്തോട്, ചപ്പാത്ത്, ചെറുതോണി എന്നിവിടങ്ങളില്‍ ആംബുലന്‍സ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്. വെള്ളം ഒഴുകാന്‍ സാധ്യതയുള്ള അഞ്ചു പഞ്ചായത്തുകളിലും വേണ്ടത്ര മുന്‍കരുതലുകള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.
Keywords: Flood Affected 5 districts in Kerala, Thiruvananthapuram, News, Flood, Rain, Chief Minister, Pinarayi vijayan, Meeting, District Collector, Ministers, Kerala, കേരള വാര്‍ത്ത, Health, Health Minister.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

