SWISS-TOWER 24/07/2023

Paddy Field | ആശങ്കയില്‍ കര്‍ഷകര്‍; അപ്രതീക്ഷിത മഴയില്‍ വെള്ളക്കെട്ടില്‍ മുങ്ങി വിത കഴിഞ്ഞ നെല്‍പാടങ്ങള്‍

 


ADVERTISEMENT


ആലപ്പുഴ: (www.kvartha.com) കാലം തെറ്റിയെത്തിയ അപ്രതീക്ഷിത മഴയില്‍ കണ്ണീര് കുടിച്ച് കര്‍ഷകര്‍. വിത കഴിഞ്ഞ നെല്‍പാടങ്ങളെല്ലാം വെള്ളക്കെട്ടില്‍ മുങ്ങി. അപ്പര്‍കുട്ടനാട്ടിലെ മാന്നാര്‍, ചെന്നിത്തല ബ്ലോകുകളിലെ പാടങ്ങളാണ് വെള്ളക്കെട്ടിലായത്. 

110 ഏകറുള്ള ചെന്നിത്തല 14-ാം ബ്ലോകില്‍ വിത കഴിഞ്ഞ പാടം ഇപ്പോള്‍ വെള്ളക്കെട്ടിലാണ്. വെള്ളക്കെട്ടില്‍ വിതച്ച നെല്‍വിത്തുകള്‍ പഴുത്തുപോകാനിടയുണ്ട്. കാലപ്പഴക്കമേറിയ രണ്ട് മോടോറുകളില്‍ ഒന്ന് പ്രവര്‍ത്തനരഹിതമായിട്ട് രണ്ട് വര്‍ഷമായെന്ന് കര്‍ഷകര്‍ ആശങ്കയോടെ പറയുന്നു. പാടങ്ങളിലെ വെള്ളം വറ്റിക്കാന്‍ മാസങ്ങള്‍ വേണ്ടിവരും. 
Aster mims 04/11/2022

25,000 രൂപയില്‍ കൂടുതല്‍ ചെലവഴിച്ചാണ് ഓരോ കര്‍ഷകനും നിലമൊരുക്കിയത്. കഴിഞ്ഞ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഒരുമണി നെല്ലുപോലും വീടുകളിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്ന് കര്‍ഷകരായ കുന്നേല്‍ ബിജു, എട്ടുപറയില്‍ പുത്തന്‍വീട്ടില്‍ ഉത്തമന്‍ എന്നിവര്‍ പറഞ്ഞു. 

കഴിഞ്ഞ വിളവെടുപ്പ് സമയത്ത് നാല് തവണയുണ്ടായ മടവീഴ്ചയില്‍ ഏകറുകണക്കിന് നെല്‍കൃഷിയാണ് നശിച്ചത്. നേന്ത്രവേലി 110 ഏകര്‍ വിസ്തീര്‍ണമുള്ള പാടത്തെ നെല്‍കൃഷി പൂര്‍ണമായി നശിച്ചു. കുരട്ടിശേരി നാലുതോട് പാടത്തും മടവീഴ്ചയുണ്ടായി. ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുത്തും സ്വര്‍ണാഭരണങ്ങള്‍ പണയം വച്ചും പലിശയ്ക്ക് പണം വാങ്ങിയുമാണ് നെല്‍കൃഷി ചെയ്തതെന്ന് കര്‍ഷകര്‍ കണ്ണീരോടെ പറയുന്നു.  

Paddy Field | ആശങ്കയില്‍ കര്‍ഷകര്‍; അപ്രതീക്ഷിത മഴയില്‍ വെള്ളക്കെട്ടില്‍ മുങ്ങി വിത കഴിഞ്ഞ നെല്‍പാടങ്ങള്‍


മാന്നാര്‍ പടിഞ്ഞാറന്‍ പ്രദേശത്തെ 1400 ഏക്കര്‍ പാടശേഖരങ്ങളില്‍ ബലക്ഷയമേറിയ രണ്ട് പുറം ബന്‍ഡുകളാണുള്ളത്. പമ്പാനദിയിലും അച്ചന്‍കോവിലാറിലും ജലനിരപ്പ് ഉയരുന്നത് പുറംബന്‍ഡിന് ഭീഷണിയാണ്. ഇലമ്പനംതോട്ടിലെ സംരക്ഷണഭിത്തികള്‍ ഏതുനിമിഷവും നിലംപൊത്താം. ബന്‍ഡുകള്‍ പുനര്‍നിര്‍മിക്കണമെന്ന ആവശ്യം കര്‍ഷകരില്‍ ശക്തമാണ്. സജി ചെറിയാന്‍ എംഎല്‍എയുടെ വികസനതുകയില്‍നിന്ന് പുറംബന്‍ഡ് നിര്‍മാണത്തിന് തുക അനുവദിച്ചിട്ടുണ്ട്. 

Keywords:  News,Kerala,State,Alappuzha,Farmers,Agriculture,Rain,Top-Headlines, Fields were flooded and rice crops were destroyed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia