Landslide | കര്‍ണാടകയിലും മഴ കനക്കുന്നു; പൊലിഞ്ഞത് 3 ജീവനുകള്‍; തീരപ്രദേശങ്ങളിലും മലനാട് മേഖലയിലും ജനജീവിതം താറുമാറായി; കനത്ത നാശനഷ്ടം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബെംഗ്ലൂറു: (www.kvartha.com) കര്‍ണാടകയിലും മഴ കനക്കുന്നു. കനത്ത മഴയില്‍ കനത്ത നാശനഷ്ടങ്ങളാണ് റിപോര്‍ട് ചെയ്തത്. കനത്ത മഴയെ തുടര്‍ന്ന് തീരദേശ കര്‍ണാടക ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട് പ്രഖ്യാപിച്ചു.

ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇരു ജില്ലകളിലെയും സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു. കനത്ത മഴയില്‍ കര്‍ണാടകയിലെ തീരപ്രദേശങ്ങളിലും മലനാട് മേഖലയിലും ജനജീവിതം താറുമാറായി.

Landslide | കര്‍ണാടകയിലും മഴ കനക്കുന്നു; പൊലിഞ്ഞത് 3 ജീവനുകള്‍; തീരപ്രദേശങ്ങളിലും മലനാട് മേഖലയിലും ജനജീവിതം താറുമാറായി; കനത്ത നാശനഷ്ടം

മെന്‍ഗ്ലൂര്‍ ബണ്ട് വാളില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണ് മൂന്ന് മലയാളികള്‍ മരിച്ചു. ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പാലക്കാട് സ്വദേശി ബിജു (45), ആലപ്പുഴ സ്വദേശി സന്തോഷ് (46), കോട്ടയം സ്വദേശി ബാബു (46) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കണ്ണൂര്‍ സ്വദേശി ജോണി, തോട്ടം ഉടമ അഖില്‍ എന്നിവരെ മെന്‍ഗ്ലൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റബര്‍ ടാപിങ് തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

മഴക്കെടുതിയില്‍ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു. നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് കൃഷിയിടങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കഴിഞ്ഞ ദിവസം മൂടബിദ്രി എംഐടിഇ എന്‍ജിനീയറിങ് കോളജിന്റെ മതില്‍ ഇടിഞ്ഞുവീണ് മൂന്നു കാറുകള്‍ തകര്‍ന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എസ്ഡിആര്‍എഫിനെയും എന്‍ഡിആര്‍എഫിനെയും വിന്യസിക്കാന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍ദേശം നല്‍കി.

Keywords: Extremely Heavy Rain Alert In Coastal Karnataka, 3 Dead In Landslide, Bangalore, News, Rain, Dead, Holidays, National.






Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script