Alert | അതിതീവ്ര ന്യൂനമർദം: കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: (KVARTHA) സൗരാഷ്ട്ര കച്ച് മേഖലയിലെ അതിതീവ്ര ന്യൂനമർദത്തിന്റെ പ്രഭാവത്താൽ കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
പ്രധാനപ്പെട്ട കാര്യങ്ങൾ:
വ്യാപക മഴ:
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വെള്ളിയാഴ്ച അതിശക്തമായ മഴയ്ക്കും ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഇടിമിന്നൽ:
ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
ന്യൂനമർദം:
സൗരാഷ്ട്ര കച്ച് മേഖലയിലെ അതിതീവ്ര ന്യൂനമർദം വ്യാഴാഴ്ച രാവിലെയോടെ സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്ക് കിഴക്കൻ അറബിക്കടലില്‍ എത്തിച്ചേരാൻ സാധ്യതയുണ്ട്.
പുതിയ ന്യൂനമർദം:
വ്യാഴാഴ്ചയോടെ മധ്യ കിഴക്കൻ/ വടക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യുനമർദം രൂപപ്പെട്ട് വടക്കൻ ആന്ധ്രാപ്രദേശ് -തെക്കൻ ഒഡീഷ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്.
മത്സ്യബന്ധന നിരോധനം:
കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെയും; കർണാടക തീരത്ത് ഇന്നുമുതല്‍ ശനിയാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റ്:
കേരള - ലക്ഷദ്വീപ് തീരങ്ങളിലും കർണാടക തീരത്തും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
#KeralaRain #CycloneWarning #IndiaWeather #StaySafe #NaturalDisaster