Delhi Weather | കൊടും ശൈത്യത്തില്‍ വിറങ്ങലിച്ച് ഡെല്‍ഹി; പലയിടത്തും കാഴ്ചാപരിധി കുറഞ്ഞു; മൂടല്‍മഞ്ഞ് കാരണം 20 വിമാനങ്ങളുടെ സര്‍വീസ് വൈകി; ഉത്തരേന്ഡ്യയില് 42 തീവണ്ടികള്‍ വൈകി ഓടുന്നു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) കൊടും ശൈത്യത്തില്‍ വിറങ്ങലിക്കുന്ന ഡെല്‍ഹിയില്‍ ഞായറാഴ്ച ഇതുവരെ കുറഞ്ഞ താപനില 1.9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മൂടല്‍മഞ്ഞ് കനത്തതോടെ പലയിടത്തും കാഴ്ചാപരിധി തീരെ കുറഞ്ഞു. പലയിടങ്ങളിലും മൂടല്‍മഞ്ഞ് കനത്ത് രാവിലെ കാഴ്ചാ പരിധി 25 മീറ്റര്‍ വരെയായി ചുരുങ്ങി.
മൂടല്‍ മഞ്ഞ് കനത്തതോടെ വിമാന-ട്രെയിന്‍ സര്‍വീസുകള്‍ താളം തെറ്റുകയാണ്. ഡെല്‍ഹി വിമാനത്താവളത്തില്‍ ഞായറാഴ്ച 20 വിമാനങ്ങളുടെ സര്‍വീസ് വൈകി. ഉത്തരേന്ഡ്യയിലൂടെ സര്‍വീസ് നടത്തുന്ന 42 തീവണ്ടികളും വൈകിയോടുകയാണ്.
ഡെല്‍ഹിയിലെ ഉയര്‍ന്ന മേഖലകളില്‍ ശനിയാഴ്ച 1.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. രണ്ട് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്. നഗരത്തില്‍ പലയിടങ്ങളിലും രണ്ട് ഡിഗ്രി സെല്‍ഷ്യസിനും അഞ്ച് ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.
പല ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളിലും സ്ഥിതി രൂക്ഷമാവുകയാണ്. ഡെല്‍ഹിയോടൊപ്പം ഹരിയാന, ചണ്ഡീഗഡ്, കിഴക്കന്‍ ഉത്തര്‍പ്രദേശ്, കിഴക്കന്‍ രാജസ്താന്‍, മധ്യപ്രദേശ്, എന്നിവിടങ്ങളില്‍ തീവ്ര ശൈത്യ തരംഗം തുടരുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങളുടെ നിത്യ ജീവിതത്തെയും ശൈത്യം കാര്യമായി ബാധിച്ചിട്ടുണ്ട്.
Delhi | Thick layer of fog shrouds parts of the national capital as hazy conditions lower visibility. Visuals from near IGI Airport.
— ANI (@ANI) January 8, 2023
As per IMD, Safdarjung in Delhi recorded a minimum temperature of 1.9°C pic.twitter.com/xyc5vDwyyo
Keywords: News,National,India,New Delhi,Weather,Top-Headlines,Trending,Flight,Flight Schedule,Train, Dense fog covers Delhi; 20 flights, several trains delayed

