Flights Diverted | ഡെല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് 25 ഓളം വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു

 


ADVERTISEMENT



ന്യൂഡെല്‍ഹി: (www.kvartha.com) കനത്ത മഴയാണ് ഡെല്‍ഹിയില്‍ വ്യാഴാഴ്ച രാത്രി പെയ്തത്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഡെല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 25 ഓളം വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ലക്നൗ, ജയ്പൂര്‍, അഹ് മദാബാദ്, ചണ്ഡീഗഡ്, ഡെറാഡൂണ്‍ എന്നവിടങ്ങളിലേയ്ക്കാണ് വിമാനങ്ങള്‍ തിരിച്ചുവിട്ടത്. ശക്തമായ കാറ്റും മഴയും മൂലമാണ് നടപടി.
Aster_MIMS

മോശം കാലാവസ്ഥയെ തുടര്‍ന്ന് ബുധനാഴ്ചയും ഡെല്‍ഹിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു.

Flights Diverted | ഡെല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് 25 ഓളം വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു


ഡെല്‍ഹി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച ഇടിമിന്നലോട് കൂടിയ ശക്തമായ മഴയായിരുന്നു ഉണ്ടായത്. വലിയ മരങ്ങള്‍ ഉള്‍പെടെ കടപുഴകി വീണുവെന്നാണ് റിപോര്‍ട്. മഴ പെയ്തതോടെ ഡെല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡെക്സ് 170 ആയിട്ടുണ്ട്.

ഐഎംഡി ബുളറ്റിന്‍ പ്രകാരം ഡെല്‍ഹിയിലെ കുറഞ്ഞ താപനില 17.8 ഡിഗ്രിയിലേക്ക് താഴ്ന്നു. കൂടിയ താപനില 32 ഡിഗ്രി സെല്‍ഷ്യസാണ്.

Keywords:  News, National, India, New Delhi, Flight, Rain, Top-Headlines, Delhi bound flights diverted due to heavy rains
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia